Saturday December 10, 2016
Latest Updates

കോര്‍ക്കുകാര്‍ക്ക് തനി നാടന്‍ കേരളീയ ഭക്ഷണമൊരുക്കി ടേസ്റ്റ് ട്രീറ്റ്‌സ് ഇനി പുതിയ ശൈലിയില്‍ 

കോര്‍ക്കുകാര്‍ക്ക് തനി നാടന്‍ കേരളീയ ഭക്ഷണമൊരുക്കി ടേസ്റ്റ് ട്രീറ്റ്‌സ് ഇനി പുതിയ ശൈലിയില്‍ 

കോര്‍ക്ക് :കോര്‍ക്കിലെ ഇന്ത്യക്കാര്‍ക്ക് ഇനി, തനി കേരളീയ ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം!കോര്‍ക്ക് സിറ്റി സെന്ററിലെ പോള്‍ സ്ട്രീറ്റ് ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ടേസ്റ്റ് ട്രീറ്റ്‌സ് റസ്റ്റോറന്റ്റാണ് ആരെയും കൊതിപ്പിക്കുന്ന വിഭവങ്ങളുമായി രംഗത്തെത്തി യിരിക്കുന്നത്.

കോര്‍ക്കില്‍ ദക്ഷിണേന്ത്യന്‍ശൈലിയിലുള്ള വിപുലമായ ഭക്ഷണസൗകര്യം ലഭ്യമാക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ മസാല ദോശ,നെയ്‌റോസ്റ്റ് ,ദോശയും തേങ്ങാ ചമ്മന്തിയും സാമ്പാര്‍ എന്നിവയാണ് ആദ്യമായി ടേസ്റ്റ് ട്രീറ്റ്‌സ് ഭക്ഷണമേശയില്‍ എത്തിക്കുന്നത്.എഴുപതോളം പേര്‍ക്ക് ഒരേ സമയമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.logo adv2

മലയാളികളായ ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയായ ടേസ്റ്റ് ട്രീറ്റ്‌സ് ഏതാനം വര്‍ഷങ്ങളായി കോര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന റസ്റ്റോറന്റ്റാണ്.ഐറിഷ്‌കാര്‍ ഏറെ ഇഷ്ട്ടപ്പെടുന്ന കോര്‍ക്കിലെ ഈ ഭക്ഷണശാലയില്‍ ഇന്ത്യന്‍ ഭക്ഷണത്തിനായുള്ള ആവശ്യം ആദ്യം ഉയര്‍ന്നതും തദ്ദേശിയരായ ഇടപാടുകാരില്‍ നിന്നും തന്നെയാണ്.

‘ഇത്ര രുചികരമായി ഐറിഷ് ഭക്ഷണം ഒരുക്കുന്ന ഇന്ത്യക്കാര്‍ വല്ലപ്പോഴുമെങ്കിലും തങ്ങള്‍ക്ക് ഇവിടെ തന്നെ ഇന്ത്യന്‍ ഭക്ഷണവും ഒരുക്കി തന്നാല്‍ സന്തോഷമായിരിക്കും എന്ന തദ്ദേശിയരുടെ അഭ്യര്‍ഥന കൂടിയായപ്പോള്‍ മുമ്പേ മനസിലുണ്ടായിരുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വൈകി കൂടാ എന്ന് തോന്നി.അങ്ങനെയാണ് കേരളീയരുടെ തനത് വിഭവങ്ങളില്‍ തന്നെ തുടക്കമാവാം എന്ന് തീരുമാനിക്കപ്പെട്ടത്’.ടേസ്റ്റ് ട്രീറ്റ്‌സ്  പ്രവര്‍ത്തകരായ സുജിത് ഗിരിജയും,ജയേഷ് അഗസ്റ്റ്യനും പറയുന്നു’.’ഇനി ഇത് കോര്‍ക്കിലെ എല്ലാ ഇന്ത്യാക്കാരുടെയും പ്രിയപ്പെട്ട ഇടം കൂടിയാക്കി മാറ്റാനാണ് ഞങ്ങള്‍ പരിശ്രമിക്കുക’.സുജിത്തും ജയേഷും എല്ലാ ഇന്ത്യാക്കാരേയും ടേസ്റ്റ് ട്രീറ്റ്‌സിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് അറിയിച്ചു.

ജനുവരി 4 (ഞായര്‍)മുതലാണ് പുതിയ ഭക്ഷണ വിഭവങ്ങള്‍ മേശയിലെത്തുക.പരമ്പരാഗത ഐറിഷ് ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്.

റസ്റ്റോറന്റ്റില്‍ എത്തും മുന്‍പേ ,ബുക്കിംഗിനുള്ള സൗകര്യവുമുണ്ട്.ടേസ്റ്റ് ട്രീറ്റ്‌സ് റസ്റ്റോറന്റ്റ് (021 4223885)സുജിത് ഗിരിജ(( 0899662158),  ജയേഷ് അഗസ്റ്റ്യന്‍( 0866610965) എന്നി നമ്പറുകളില്‍ ബുക്കിംഗ് നടത്താവുന്നതാണ്.

Address :
Unit 3, Paul Street shopping centre,city centre,Cork

opposite to tesco checkouts inside the shopping center
Parking available with the shopping centre. 

Scroll To Top