Monday September 25, 2017
Latest Updates

പത്തു വര്‍ഷത്തെ കാത്തിരിപ്പ് സാഫല്യം…അയര്‍ലണ്ട് ഇനി ടെസ്റ്റ് ക്രിക്കറ്റ് രാജ്യങ്ങളുടെ പട്ടികയില്‍

പത്തു വര്‍ഷത്തെ കാത്തിരിപ്പ് സാഫല്യം…അയര്‍ലണ്ട് ഇനി ടെസ്റ്റ് ക്രിക്കറ്റ് രാജ്യങ്ങളുടെ പട്ടികയില്‍

ഡബ്ലിന്‍ :അയര്‍ലണ്ട് ക്രിക്കറ്റ് ചക്രവാളത്തിന് ഇനി അതിരില്ലാത്ത പ്രതീക്ഷകള്‍.ഐസിസിയില്‍ പൂര്‍ണ അംഗത്വം ലഭിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റ് രാജ്യങ്ങളുടെ ശ്രേണിയില്‍ അയര്‍ലണ്ടിനും ഇടം ലഭിച്ചു.ഇന്നലെ ലണ്ടനില്‍ നടന്ന കൗണ്‍സില്‍ ജനറല്‍ ബോഡിയുടെ വാര്‍ഷിക യോഗത്തില്‍ അവസാന മണിക്കൂറിലാണ് 11ാമത് അംഗമായി അയര്‍ലണ്ടിനെ തീരുമാനിച്ചത്. കഴിഞ്ഞ പത്തുവര്‍ഷമായുള്ള കാത്തിരിപ്പാണ് ഇവിടെ യാഥാര്‍ഥ്യമായത്. കൂടുതല്‍ ഫണ്ടിനു പുറമേ ടെസ്റ്റ് ക്രിക്കറ്റ് കളികളും അയര്‍ലണ്ടിന്റെ ക്രിക്കറ്റ് ഭാവിയെ മാറ്റിമറിക്കുമെന്നു കരുതാവുന്നതാണ്

.20 വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ ഉള്‍പ്പെടുത്തിയതിനു ശേഷം അയര്‍ലണ്ടും അഫ്ഗാനിസ്ഥാനുമാണ് ഐസിസി പൂര്‍ണ അംഗത്വത്തിന് അര്‍ഹത നേടിയ രാജ്യങ്ങള്‍ .എന്നാല്‍ വിവിധ കാരണങ്ങളാല്‍ അത് നടക്കാതെ ഇത്രയും കാലം നീളുകയായിരുന്നു.ചരിത്രപരമായ ആ പ്രഖ്യാപനത്തില്‍ അഭിമാനം കൊള്ളുന്നതായി ക്രിക്കറ്റ് അയര്‍ലണ്ട് സിഇഒ വാറന്‍ ഡ്യൂട്രോം പറഞ്ഞു.അടുത്ത 24 മണിക്കൂര്‍ ആഘോഷത്തിന്റേതാണ്. അടുത്ത ആഴ്ച നമ്മള്‍ തീവ്രമായ പരിശീലനത്തിലേക്കാവും പോവുകയെന്നും അദ്ദേഹം പറഞ്ഞു. അംഗത്വം നേടിയ അയര്‍ലണ്ടിനേയും അഫ്ഗാനിസ്ഥാനേയും ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിചാര്‍ഡ്സണ്‍ അഭിനന്ദിച്ചു.

Scroll To Top