Friday December 09, 2016
Latest Updates

ടെസ്‌ലയുടെ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങുന്നതിനു മുമ്പേ ഹിറ്റ്!

ടെസ്‌ലയുടെ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങുന്നതിനു മുമ്പേ ഹിറ്റ്!

ടെസ്‌ല കമ്പനിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാറിന് ആവശ്യക്കാരുടെ നീണ്ട ക്യൂ. ഔഡി, ബി.എം.ഡബ്ല്യു, മെര്‍സിഡസ് എന്നീ കാറുകള്‍ക്ക് ഭീഷണിയാകും എന്നു കരുതപ്പെടുന്ന ടെസ്‌ലയുടെ ‘മോഡല്‍ 3’ എന്ന കാറിനാണ് പുറത്തിറങ്ങും മുമ്പു തന്നെ ആവശ്യക്കാര്‍ ഏറിയിരിക്കുന്നത്. 1000 ഡോളര്‍ നല്‍കി പലരും കാര്‍ ബുക്ക് ചെയ്തു കഴിഞ്ഞു എന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കാര്‍ ഡിസ്‌പ്ലേക്കായി പുറത്തിറങ്ങുക

ബി.എം.ഡബ്ല്യു 5 സീരീസ്, 3 സീരീസ് എന്നിവയോട് കിടപിടിക്കുന്നതാണ് ടെസ്‌ല 3 എന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ് ലയുടെ സ്‌പോര്ട്‌സ് വിഭാഗത്തില്‍ പെടാത്ത ആദ്യ കാറുമാണ് മോഡല്‍ 3. ഏകദേശം 35,000 ഡോളറാണ് പ്രതീക്ഷിത വില. ബുക്കിങ് ആരംഭിച്ചെങ്കിലും 2018ഓടെയാകും കാര്‍ നിരത്തിലിറങ്ങൂ എന്നാണ് വിപണിയുമായി ബന്ധപ്പെട്ടവര്‍ വിശ്വസിക്കുന്നത്.

Scroll To Top