Thursday August 17, 2017
Latest Updates

ടെസ്‌കോ ജീവനക്കാര്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്,നേരിടുമെന്ന് മാനേജ്‌മെന്റ്

ടെസ്‌കോ ജീവനക്കാര്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്,നേരിടുമെന്ന് മാനേജ്‌മെന്റ്

ഡബ്ലിന്‍:രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്നായ ടെസ്‌കോയിലെ ജീവനക്കാര്‍ നാളെ മുതല്‍ പണിമുടക്ക് സമരം ആരംഭിക്കും.
ഇതോടെ എഴുപതില്‍ അധികം ടെസ്‌കോ സ്‌റോറുകള്‍ നാളെ മുതല്‍ പൂര്‍ണ്ണമായും അടച്ചിടേണ്ടി വരും.

തൊഴിലാളികളെ പിരിച്ച് വിടാനുള്ള ടെസ്‌കോ നടപടിക്കെതിരെയാണ് സമരം നടക്കുന്നത്. 7 മണിയോട് കൂടി സമരം ആരംഭിക്കുന്നതോടെ ടെസ്‌കോയുടെ പ്രവര്‍ത്തനം സംതംഭിക്കും.സമരം ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നാണ് തൊഴിലാളി യൂണിയനുകള്‍ അറിയിക്കുന്നത്.
പുതിയ തൊഴിലാളികളുമായി കോണ്‍ട്രാക്റ്റിലേര്‍പ്പെടുന്നതോടെ നിലവിലുള്ള 1000 ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതിനെതിരായാണ് ജീവനക്കാര്‍ സമരം നടത്തുന്നത്.

എന്നാല്‍ ജീവനക്കാരുടെ സമരം അനാവശ്യമാണെന്നും സ്റ്റോറുകളും ഓണ്‍ലൈന്‍ സൈറ്റും സാധാരണപോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും ടെസ്‌കോ മാനേജ്‌മെന്റ് വ്യക്തമാക്കി.ഇന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനുമായി ചര്‍ച്ച വീണ്ടും നടത്തുമെന്നും ടെസ്‌കോ അറിയിച്ചു.

15 ശതമാനം മുതല്‍ 35 ശതമാനം വരെ വേതനം വെട്ടിക്കുറക്കാനും മാനേജ്‌മെന്റ് പദ്ധതിയിടുന്നുണ്ട്. അതോടൊപ്പം ഓവര്‍ടൈമിന് ലഭിക്കുന്ന പണം, ഞായര്‍ ദിവസം ജോലിചെയ്താല്‍ ലഭിക്കുന്ന പണം, ബോണസ്സ് തുടങ്ങിയവയിനത്തിലും വന്‍ തുകയാണ് മാനേജ്‌മെന്റ് വെട്ടിക്കുറക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ടെസ്‌ക്കോ ഗ്രൂപ്പും. 149 ബ്രാഞ്ചുകളിലായി 14000 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ ആണ് കമ്പനിയുടെ ലാഭം കണക്കാക്കുന്ന

 

Scroll To Top