Sunday February 19, 2017
Latest Updates

ടെസ്‌കോ സമരം മാറ്റിവച്ചു

ടെസ്‌കോ സമരം മാറ്റിവച്ചു

ഡബ്ലിന്‍: ഇന്ന് നടത്താനിരുന്ന ടെസ്‌കോ സമരം മാറ്റിവച്ചു. വര്‍ക്ക് പ്ലേസ് കമ്മീഷന്റെ (ഡബ്ല്യുആര്‍സി) ഇടപെടലിനെത്തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. കമ്പനി അധികൃതരും യൂണിയനും തമ്മില്‍ ഡബ്ല്യുആര്‍സിയില്‍ ചര്‍ച്ച നടത്താനും തീരുമാനമായി. ജോലിക്കാരുമായുള്ള കരാറില്‍ മാറ്റം വരുത്താനുള്ള കമ്പനി നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു യൂണിയന്‍ സമരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കരാറില്‍ നിലവിലെ രീതി തുടരാന്‍ കമ്പനി തീരുമാനിച്ചതോടെ യൂണിയനും പിന്‍വാങ്ങുകയായിരുന്നു.

പ്രശ്‌നം സംബന്ധിച്ച് മെയ് 27 വെള്ളിയാഴ്ച കമ്പനി അധികൃതരും യൂണിയന്‍ പ്രതിനിധികളും ചര്‍ച്ച നടത്തും. അഞ്ചാം തവണയാണ് ഇക്കാര്യം ചര്‍ച്ചയ്ക്കു വരുന്നത്. കമ്പനിയുടെ പ്രീ1996/97 കരാറില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണം. കരാറില്‍ മാറ്റം വരുത്തുന്നത് ടെസ്‌കോയില്‍ ജോലി ചെയ്യുന്ന 14,500 പേരില്‍ 300 പേരെ ബാധിക്കുന്നതാണ്

Scroll To Top