Saturday December 10, 2016
Latest Updates

ടെസ്‌കോ നഷ്ട്ടത്തിലേയ്ക്ക്,വിപുലീകരണ പദ്ധതികള്‍ നിര്‍ത്തി 

ടെസ്‌കോ നഷ്ട്ടത്തിലേയ്ക്ക്,വിപുലീകരണ പദ്ധതികള്‍ നിര്‍ത്തി 

ഡബ്ലിന്‍:വിപണിയില്‍ നേരിടുന്ന കനത്ത തിരിച്ചടി മൂലം വിപുലീകരണ പദ്ധതികള്‍നിര്‍ത്തിവക്കുകയാണെന്ന് ടെസ്‌കോ. ടെസ്‌കോ അയര്‍ലണ്ട് ചീഫ് അന്‍ഡ്രൂ യാക്‌സ് ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ടെസ്‌കോ ഏറെ പ്രക്ഷുദ്ധമായ സാമ്പത്തിക വര്‍ഷത്തിലൂടെ കടന്നു പോയത്.വില്‍പ്പനയിലുണ്ടായ കനത്ത ഇടിവും, കണക്കിലെ തിരിമറിയും മൂലം
8.9 ബില്യണ്‍ യൂറോയുടെ നഷ്ടമാണ് കമ്പനി കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 2.69 ബില്യണ്‍ യൂറോയുടെ ബിസിനസ് നേടിയ സ്ഥാനത്ത് ഈ വര്‍ഷം 2.56 ബില്യണ്‍ മാത്രമാണ് കമ്പനിക്ക് നേടാനായത്.
ടെസ്‌കോ ഗ്രൂപ്പ് കഴിഞ്ഞ സാമ്പത്തിവര്‍ഷം ഡബ്ലിനില്‍ രണ്ട് വില്‍പ്പന കേന്ദ്രങ്ങള്‍ക്കാണ്താഴിട്ടത്. പുതുതായി അഞ്ചണ്ണം തുറക്കുകയും ചെയ്തിരുന്നു. ഇതോടെ 149 വില്‍പ്പന കേന്ദ്രങ്ങളും 15000 തൊഴിലാളികളും നിലവില്‍ കമ്പനിക്കുണ്ട്. ടെസ്‌കോ സ്റ്റോറുകള്‍ അടച്ചു പൂട്ടുന്ന സാഹചര്യം നിലനില്‍ക്കെ പുതുതായി വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ തങ്ങള്‍ക്കും പദ്ധതിയില്ലെന്ന്അധികൃതര്‍ അറിയിച്ചു.

Scroll To Top