Thursday December 08, 2016
Latest Updates

ടെസ്‌കോയുടെ പേരില്‍ തട്ടിപ്പ് മെസേജ്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കമ്പനി

ടെസ്‌കോയുടെ പേരില്‍ തട്ടിപ്പ് മെസേജ്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കമ്പനി

കില്‍ഡയര്‍:തങ്ങളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മെസേജ് തട്ടിപ്പാണെന്നും അവ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യണമെന്നും ഗ്രോസറി സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ ടെസ്‌കോയുടെ മുന്നറിയിപ്പ്. ഒരു ഫോട്ടോ ഇമേജിലേയ്ക്കുള്ള ലിങ്കായാണ് ഈ മെസേജ് പലര്‍ക്കും ലഭിക്കുന്നത്. ഇതിലെ വീഡിയോ മെസേജ് ഡൗണ്‍ലോഡ് ചെയ്യുകവഴി ടെസ്‌കോയുടെ 500 യൂറോ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കുമെന്നാണ് വാഗ്ദാനം.

ഈ മെസേജുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അവ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യണമെന്നും ടെസ്‌കോ വക്താവ് വ്യക്തമാക്കി. ഈയിടെ ഐറിഷ് ഗതാഗത വകുപ്പിന്റെ പേരിലും മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ ആല്‍ഡിയുടെ പേരിലും ഇത്തരം തട്ടിപ്പു മെസേജുകള്‍ പലര്‍ക്കും കിട്ടിയിരുന്നു.

Scroll To Top