Sunday December 04, 2016
Latest Updates

ടെസ്‌കോ പിരിച്ചു വിട്ട പോളിഷ്‌കാരന് നഷ്ട്ടപരിഹാരം 

ടെസ്‌കോ പിരിച്ചു വിട്ട പോളിഷ്‌കാരന് നഷ്ട്ടപരിഹാരം 

ഡബ്ലിന്‍:അന്യായമായി തന്നെ പുറത്താക്കി എ്ന്ന് ആരോപിച്ച് കേസ് കൊടുത്ത പോളിഷ് പൗരന് ടെസ്‌കോ 11, 000 യൂറോ നഷ്ടപരിഹാരം നല്‍കണം. എംപ്ലോയിമെന്റ് അപ്പീല്‍സ് ട്രൈബ്യൂണലിന്റേതാണ് വിധി. 

ജോലിയില്‍ തുടരുന്ന സമയത്ത് തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് ഇയാള്‍ നിരന്തരം പരാതിപ്പെട്ടിരുന്നു. കേസിന്റെ ആരംഭം മുതല്‍ ഇദ്ദേഹത്തെ പിരിച്ചു വിട്ട രീതി ശരിയായില്ല എ്ന്ന ടെസ്‌കോ സമ്മതിച്ചിരുന്നു. പക്ഷേ ഈ പോളിഷ് പൗരന്റെ പെരുമാറ്റ രീതികളും പിരിച്ചു വിടലിന് ഒരു ഘടകമാണ് എന്ന നിലപാടിലായിരുന്നു കമ്പനി. 

ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തിയത് മൂലമുണ്ടായ കടുത്ത നടുവേദനയ്ക്ക് ശേഷം തിരച്ചെത്തിയ ഈ പോളിഷുകാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കമ്പനി തയ്യാറായില്ല. ഇദ്ദേഹത്തിന് കുറച്ച് മാത്രമേ ഇംഗ്ലീഷ് അറിയാമായിരുന്നെങ്കിലും ഒരു തരത്തിലും ഫ്‌ലുവന്റ്‌റ് അല്ലായിരുന്നു എ്ന്നായിരുന്നു മറ്റൊരു ആക്ഷേപം. പക്ഷേ പിന്‍മാറാന്‍ തയ്യാറാവാതെ 25 പരാതികളെങ്കിലും കൊടുത്താണ് ഇദ്ദേഹം തന്റെ പോരാട്ടം തുടര്‍ന്നത്.

Scroll To Top