Saturday September 23, 2017
Latest Updates

ടെസ്‌കോ മൊബൈല്‍ സര്‍വീസ് മുടക്കി,ഫോണ്‍ വിളിയ്ക്കാനാവാതെ ഉപഭോക്താക്കള്‍ 

ടെസ്‌കോ മൊബൈല്‍ സര്‍വീസ് മുടക്കി,ഫോണ്‍ വിളിയ്ക്കാനാവാതെ ഉപഭോക്താക്കള്‍ 

ഡബ്ലിന്‍:ടെസ്‌കോ മൊബൈലിന്റെ സര്‍വീസ് ഇന്ന് ഉച്ചകഴിഞ്ഞ് മുതല്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ മുടങ്ങി.ബാങ്ക് ഹോളിഡേയില്‍ കേരളത്തിലേയ്ക്ക് ഫോണ്‍ വിളിയ്ക്കാനിരുന്ന മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഉപഭോക്താക്കളെ ഇത് പ്രതിസന്ധിയിലാഴത്തി.

ഇന്ത്യാക്കാരടക്കം ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഫോണ്‍ ചെയ്യുന്നവരില്‍ അധികവും ഇപ്പോള്‍ ടെസ്‌കോ മൊബൈലാണ് ഉപയോഗിക്കുന്നത്.

അഞ്ചുമണിയോടെ നെറ്റ് വര്‍ക്ക് ശരിയാകുമെന്ന് അറിയിച്ച ടെസ്‌കോയുടെ കസ്റ്റമര്‍ സര്‍വീസും അഞ്ചു മണിയോടെ പ്രവര്ത്തന രഹിതമായി.പിന്നീട് ഒന്‍പതു മണിയോടെ ടെസ്‌കോ മൊബൈല്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി കമ്പനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.ടെസ്‌കോ മൊബൈല്‍ ഉപയോഗിക്കുന്നത് 3 ജി യുടെ നെറ്റ്വര്‍ക്കാണ്.കൂടിയ അന്തരീക്ഷ താപനിലയില്‍ ഉണ്ടായ അപ്രതീക്ഷിത വ്യതിയാനം 3 ജിയുടെ ഡാറ്റാ സെന്ററിലെ അതിലോലമായ ഉപകരണങ്ങളെ ബാധിച്ചതാണ് തകരാറിന് കാരണമായതെന്ന് 3 ജിയുടെ സാങ്കേതിക വിഭാഗം അറിയിച്ചു.

3 ജി യുടെ രണ്ടു മില്യനിലധികം ഉപഭോക്താക്കളും ,02 വിന്റെ ഉപഭോക്താക്കളും അഞ്ചു മണിക്കൂറിലധികം ഫോണ്‍ സൗകര്യം ഇല്ലാതെ കഴിയേണ്ടി വന്നു

Scroll To Top