Wednesday May 23, 2018
Latest Updates

ടെസ്‌കോ ബാങ്ക് തട്ടിപ്പ്, അയര്‍ലണ്ടിനെ ബാധിച്ചില്ല

ടെസ്‌കോ ബാങ്ക് തട്ടിപ്പ്, അയര്‍ലണ്ടിനെ ബാധിച്ചില്ല

കോര്‍ക്ക്:സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനിയായ ടെസ്‌കോയുടെ ഭാഗമായ ടെസ്‌കോ ബാങ്കിന്റെ ബാങ്കിങ് ഇടപാടുകളില്‍ കഴിഞ്ഞയാഴ്ച നടന്ന തട്ടിപ്പ് ഐറിഷ് ഉപഭോക്താക്കളെ ബാധിച്ചില്ല. അയര്‍ലണ്ടില്‍ 30,000 പേരാണ് ടെസ്‌കോയുടെ ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

ടെസ്‌കോയുടെ യുകെയിലെ 40,000ഓളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു സൈബര്‍ തട്ടിപ്പ്. ഇതില്‍ 20,000ഓളം പേര്‍ക്ക് പണം നഷ്ടപ്പെട്ടു. ഇവര്‍ക്ക് ബാങ്ക് തന്നെ പണം തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Scroll To Top