Monday December 05, 2016
Latest Updates

യൂറോപ്പ് ചുട്ടെരിക്കാന്‍ പ്രതിഞ്ജയെടുത്ത കൊടും ഭീകരന്‍ ബല്‍ജിയത്തില്‍ നിന്നും ജര്‍മ്മിനിയിലേയ്ക്ക് രക്ഷപ്പെട്ടു,പിന്നാലെ പോലിസ് 

യൂറോപ്പ് ചുട്ടെരിക്കാന്‍ പ്രതിഞ്ജയെടുത്ത കൊടും ഭീകരന്‍ ബല്‍ജിയത്തില്‍ നിന്നും ജര്‍മ്മിനിയിലേയ്ക്ക് രക്ഷപ്പെട്ടു,പിന്നാലെ പോലിസ് 

ബ്രസല്‍സ്:ഭീകരന്‍ സലാ അബ്ദസ്ലാമിനെയും അനുചരന്‍മാരെയും പിടി കൂടാനുള്ള തയാറെടുപ്പില്‍ ബല്‍ജിയത്തിലെ സാധാരണ ജനജീവിതം സ്തംഭനാവസ്ഥയിലായി.പാരീസില്‍ ഭീകരാക്രമണം നടത്തി ബല്‍ജിയത്തിലേക്ക് കടന്ന ഭീകരന്‍ സലാ അബ്ദസ്ലാമിനെ പിടിക്കാന്‍ കഴിയാതെ വട്ടംകറങ്ങുകയാണ് പോലീസ്. ഇയാള്‍ ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടിയതു മുതല്‍ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം ഇന്നലെ നടത്തിയ റെയ്ഡില്‍ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ ഇയാള്‍ ഒരു ബി എം ഡബ്ല്യൂ കാറില്‍ ജര്‍മിനിയിലേയ്ക്ക് രക്ഷപ്പെട്ടുവെന്നും വാര്‍ത്തകളുണ്ട്.ബല്‍ജിയന്‍ പോലിസ് ഇയാളുടെ താമസസ്ഥലം കണ്ടെത്തിയെങ്കിലും പോലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

നവംബര്‍ 13ന് പാരീസില്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകം അവിടെ നിന്ന് രക്ഷപ്പെട്ടതാണ് സലാ അബ്ദസ്ലാം. 26കാരനായ ഇയാള്‍ യൂറോപ്പിലാകമാനം മനുഷ്യ ഹത്യ നടത്താനുള്ള ദൗത്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേറായ ഇയാളുടെ മാനസികാവസ്ഥ ശരിയല്ലെന്നും ഏത് നിമിഷവും സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നും ഇയാളുടെ വക്കീല്‍ ഇന്നലെ പറഞ്ഞിരുന്നു.

ഇയാള്‍ ബ്രസല്‍സ് വിട്ടുപോവില്ലെന്ന കരുതലില്‍ ഭീകരാക്രമണ ഭീതിയില്‍ സ്‌ക്കൂളുകള്‍, സര്‍വ്വകലാശാലകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങി ഷോപ്പിംഗ് മാളുകള്‍ വരെ അടച്ചിട്ടിരിക്കുകയാണ്.ഇവയ്‌ക്കെല്ലാം ഇന്നലെ തന്നെ അവധി പ്രഖ്യാപിച്ചു. കനത്ത സുരക്ഷയിലാണ് നഗരം. പാരീസിലേത് പോലുള്ള ആക്രമണം രാജ്യത്തിന്റെ പല ഭാഗത്തും പ്രതീക്ഷിക്കുന്നതായി ബല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഫ്രഞ്ച് പോലിസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടാണ് ഇയാള്‍ ബല്‍ജിയത്തില്‍ എത്തിയിരുന്നത്.ചെക്കിംഗില്‍ ഇയാളെ പരിശോധിച്ചെങ്കിലും ആ സമയത്ത് ഇയാള്‍ കുറ്റവാളിയാണ് എന്നറിയാതെ പോലിസ് വിട്ടയയ്ക്കുകയായിരുന്നു.Belgian special police forces take part in an operation in the neighborhood of Molenbeek in Brussels Belgian soldiers patrol in the neighborhood of Molenbeek, in Brussels, after security was tightened in Belgium following the fatal attacks in Paris

Scroll To Top