Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടായിരിക്കുമെന്ന് ജനം കരുതുന്നതായി സര്‍വേ ഫലം 

അയര്‍ലണ്ടില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടായിരിക്കുമെന്ന് ജനം കരുതുന്നതായി സര്‍വേ ഫലം 

ഡബ്ലിന്‍:യൂറോപ്പിന്റെ പല ഭാഗങ്ങങ്ങളും ഭീകരാക്രമണ ഭീതിയില്‍ വലയുമ്പോള്‍ ഐറിഷ്‌കാര്‍ എങ്ങനെയാണ് ഭീകരരെകുറിച്ച് പ്രതീകരിക്കുന്നത്?
സണ്‍ ഡേ ഇന്‍ഡിപ്പെന്ടന്റ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും കരുതുന്നത് അയര്‍ലണ്ടില്‍ ഇ യു കരാര്‍ പ്രകാരം എത്തപ്പെടുന്ന 4000 അഭയാര്‍ഥികളോടൊപ്പം ഭീകരന്‍മാരും കടന്നു വരുമെന്നാണ്.അതേ സമയം മറ്റൊരു ചോദ്യത്തിന് ജനങ്ങളില്‍ 39 ശതമാനം പേരും നല്കിയ ഉത്തരം അയര്‍ലണ്ടില്‍ ഇപ്പോള്‍ തന്നെ ഭീകര സാന്നിധ്യം ഉണ്ടെന്നാണ്.
പാരീസില്‍ നടന്നത് പോലെ ഒരു ആക്രമണത്തിന് അയര്‌ലണ്ടിലും സാധ്യതയുണ്ടെന്ന് കരുതുന്നവര്‍ 46 ശതമാനമാണ് .എന്നാല്‍ 68 ശതമാനം പേരും കരുതുന്നത് അത്തരം ഒരു ആക്രമണം ഉണ്ടായാല്‍ അത് നേരിടാനുള്ള ശേഷി അയര്‍ലണ്ടിന് ഇല്ലെന്നാണ് .
പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കുന്ന നിലപാടില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായി വാര്‍ത്തകളുണ്ട് .ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കല്‍ തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തും വിധം പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.അയര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ഥികളെ കുറിച്ച് ഏറെ ആശങ്കകള്‍ ഉണ്ടെങ്കിലും അന്താരാഷ്ട്ര ധാരണകള്‍ പ്രകാരം അവരെ മാന്യമായി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
കില്ലാര്‍ണി,കില്‍ക്കനി,കാവന്‍,കാരിക്ക് ഓ ഷാനൊന്‍ ,റോസ് കോമണ്‍,സ്ലൈഗോ,ബല്ലിന,കാസില്‍ ബാര്‍,എന്നിസ്,ലീംറിക്ക് .ട്രേലി,മോണഗന്‍ ,റ്റര്‍ലസ് ,കോര്‍ക്ക് ,പോര്‍ട്ട് ലീസ്,ടുള്ളമോര്‍,വാട്ടര്‍ ഫോര്‍ഡ് ,അര്‍ക്ലോ,മുല്ലിംഗര്‍ ,നാസ് എന്നിവിടങ്ങളിലാണ് അഭയാര്‍ഥി കളെ പുനരധിവസിപ്പിക്കുക.

Scroll To Top