Thursday September 21, 2017
Latest Updates

അയര്‍ലണ്ട് ഒരു ഭീകരാക്രമണത്തെ അതിജീവിക്കുമോ ?ഉറപ്പില്ലാതെ മന്ത്രി ,ചര്‍ച്ചകള്‍ സജീവമാകുന്നു 

അയര്‍ലണ്ട് ഒരു ഭീകരാക്രമണത്തെ അതിജീവിക്കുമോ ?ഉറപ്പില്ലാതെ മന്ത്രി ,ചര്‍ച്ചകള്‍ സജീവമാകുന്നു 

ഡബ്ലിന്‍:രാജ്യം ഏതു നിമിഷവും പാരീസില്‍ ഉണ്ടായതുപോലുള്ള ഐഎസ് ഭീകരാക്രമണത്തെ നേരിടാന്‍ സജ്ജമായിരിക്കണമെന്ന് നിയമന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്. എന്നാല്‍ ചില മേഖലകളില്‍ വിഭവശേഷി കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയുടെ മേല്‍നോട്ടം M15, CIA പോലുള്ള പ്രത്യേക സംഘടനകളെ ചുമതലപ്പെടുത്താതെ ഗാര്‍ഡയെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷാ കാര്യത്തില്‍ അയര്‍ലണ്ട് പിന്നിലാണെന്ന അഭിപ്രായം ഫിറ്റ്‌സ്‌ഗെറാള്‍ഡ് തള്ളി. 40 വര്‍ഷമായി പോലീസിംഗ്, സുരക്ഷാ മേഖലയില്‍ മികച്ച സേവനമാണ് ഗാര്‍ഡ രാജ്യത്തിന് നല്കുന്നത്.

അയര്‍ലണ്ടില്‍ ഭീകരാക്രമണമുണ്ടായാല്‍ പ്രതിരോധിക്കാന്‍ തെക്ക് വടക്കന്‍ മേഖലകളില്‍ വരെ സൈന്യം തയാറാണെന്ന് മന്ത്രി പറഞ്ഞു. തീവ്രവാദം എന്നാല്‍ തീവ്രവാദം മാത്രമല്ല, മറിച്ച് മനുഷ്യനെ കൊന്നൊടുക്കുകയും ജനാധിപത്യം തകര്‍ക്കുകയുമാണ് ലക്ഷ്യം. 

ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അറബിക് ഭാഷയില്‍ ആശയവിനിമയം നടത്താന്‍ ഗാര്‍ഡയിലെ എത്രപേര്‍ക്ക് അറബി ഭാഷ അറിയാമെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. ചാവേറാക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇവര്‍ സജ്ജമാണോയെന്ന് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മന്ത്രി നല്കിയില്ല. എന്നാല്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാന്‍ ഗാര്‍ഡമാര്‍ അത്യാധുനിക പരിശീലനം ലഭിച്ചവരാണെന്നും അവര്‍ വ്യക്തമാക്കി.

മിലട്ടറിയാവട്ടെ താരതമ്യേനെ ദുര്‍ബലമാണെന്നാണ് സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നത്.ഐ എസ് ആക്രമിച്ചാല്‍ ഇവരെന്തു ചെയ്യും എന്നതിന് വ്യക്തമായ രൂപരേഖകളൊന്നും മിക്ക യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇല്ലെന്നതാണ് സത്യം. 

അയര്‍ലണ്ടിലെ സേനയ്ക്കാവട്ടെ സമാധാന ദൗത്യസേനകളില്‍ അംഗമായി പോകുന്നതല്ലാതെ കാര്യമായ ജോലി പരിചയം പോലുമില്ല. അയര്‍ലണ്ടിലെ രണ്ടു പട്ടാള ക്യാമ്പുകളില്‍ നടത്തിയ ലഹരിമരുന്ന് പരിശോധനയില്‍ കഞ്ചാവടിച്ചു കിറുങ്ങിയിരിക്കുന്ന അഞ്ചുപേര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഇവരുടെ രക്തപരിശോധന നടത്തിയപ്പോള്‍ ലഹരിമരുന്നിന്റെ അംശം കണ്ടെത്തുകയായിരുന്നു. പട്ടാളക്കാരുടെ വിശദീകരണം കൂട്ടി കേട്ടശേഷം പട്ടാള അധികൃതര്‍ മേല്‍നടപടികള്‍ സ്വീകരിക്കും. ഡബ്ലിനിലെയും രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെയും പട്ടാള ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. രക്തപരിശോധയില്‍ അഞ്ചു പേരുടെയും ഫലം പോസിറ്റീവായിരുന്നു. 

അഞ്ചു പട്ടാളക്കാരില്‍ നടത്തിയ ലഹരിമരുന്ന് പരിശോധനാ ഫലം ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും എല്ലാവരുടെയും രക്തത്തില്‍ കഞ്ചാവിന്റെ അംശമാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫലം പോസിറ്റീവ് ആണെങ്കില്‍ ഇവരെ സ്വയം വിരമിക്കാന്‍ അനുവദിക്കും ഇല്ലെങ്കില്‍ പിരിച്ചുവിടുകയും ചെയ്യും.

പട്ടാളക്കാര്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തെമ്പാടും ഭീകരവിരുദ്ധ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.സമത്വത്തിന്റെ പേരിലും ,മാനവികതയുടെ പേരിലും അഭയാര്‍ഥികളെ പിന്തുണയ്ക്കുന്നവരുടെ എണ്ണം പൊടുന്നനവേ കുറയുന്നതായി ഒരു യൂറോപ്യന്‍ വാരിക അയര്‍ലണ്ടില്‍ നടത്തിയ സര്‍വേയിലും കണ്ടെത്തിയിരുന്നു.

Scroll To Top