Thursday September 21, 2017
Latest Updates

ഭീകര വെള്ളിയാഴ്ച്ച! യൂറോപ്പിലും,ഏഷ്യയിലും,ആഫ്രിക്കയിലും ഭീകരാക്രമണം,ലോകം ഞെട്ടിവിറയ്ക്കുന്നു,പിന്നില്‍ ഐ എസ്

ഭീകര വെള്ളിയാഴ്ച്ച! യൂറോപ്പിലും,ഏഷ്യയിലും,ആഫ്രിക്കയിലും ഭീകരാക്രമണം,ലോകം ഞെട്ടിവിറയ്ക്കുന്നു,പിന്നില്‍ ഐ എസ്

പാരീസ്:യൂറോപ്പിലും,ഏഷ്യയിലും,ആഫ്രിക്കയിലും ഒരേ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ ലോകം ഞെട്ടി വിറച്ചു.യൂറോപ്പില്‍ കിഴക്കന്‍ പാരിസിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു ഗ്ലാസ് ഫാക്റ്ററിയിലാണ് ഭീകരര്‍ ഇരച്ചു കയറി വെടിവെപ്പ് നടത്തിയത്.
ഏഷ്യയിലെ കുവൈറ്റില്‍ യാ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു.
ആഫ്രിക്കയിലെ ടുണിഷ്യയില്‍ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയാണ് വെടിവെപ്പ് നടന്നത്.മത തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. 
ആദ്യ രണ്ടു ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. കുവൈറ്റില്‍ 200 ഓളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ശിയാ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്). 25 പേര്‍ മരിക്കുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി വക്താവ് അബൂസുലൈമാന്‍ അല്‍മുവഹിദ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ അവകാശപ്പെട്ടു.
ശര്‍ഖ് സവാബിറിലെ ഇമാം സാദിഖ് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ജുമുഅ നമസ്‌കാരത്തിനിടെ ചാവേറായി എത്തിയയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുവൈത്തിലെ പ്രധാന ശിയാ പള്ളിയായ ഇമാം സാദിഖ് മസ്ജിദ് പശ്ചിമേഷ്യയിലെതന്നെ വലിയ ശിയാ പള്ളികളിലൊന്നാണ്. വെള്ളിയാഴ്ചകളില്‍ ഏറെ വിശ്വാസികള്‍ പ്രാര്‍ഥനക്കത്തെുന്ന പള്ളി റമദാനായതിനാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
സ്‌ഫോടനസമയത്ത് രണ്ടായിരത്തോളം പേര്‍ പള്ളിയിലുണ്ടായിരുന്നു.
കുവൈത്ത് ഭരണാധികാരി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സംഭവസ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടത്തെുമെന്നും പരമാവധി ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സുന്നി, ശിയാ വിഭാഗങ്ങള്‍ തമ്മില്‍ കാര്യമായ പ്രശ്‌നമില്ലാത്ത രാജ്യമാണ് കുവൈത്ത്.
പാരിസ്: പാരിസിലെ ലിയോണിലെ ഗ്യാസ് ഫാക്ടറി ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.. രാജ്യമൊട്ടാകെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍, ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) ആണെന്നാണ് ഫ്രാന്‍സിന്റെ വാദം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയം നീളുന്നത് ഐ.എസിലേക്ക് തന്നെയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഓലന്‍ഡിന്റെ പ്രസ്താവനയും സൂചിപ്പിക്കുന്നത് ഇതാണ്. ആക്രമണത്തിന് പിന്നില്‍ ഐ.എസ് എങ്കില്‍, യൂറോപില്‍ സംഘടന നടത്തുന്ന ആദ്യ പ്രധാന ആക്രമണമാകും ഇത്. അതുകൊണ്ടു തന്നെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും സംഭവം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ ഫ്രാന്‍സിലെ ലിയോണില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഗ്രെനോബിളില്‍ സെന്റ് ക്വയസന്റിന്‍ ഫല്ലാവിയറിലാണ് വെള്ളിയാഴ്ച ആക്രമണുണ്ടായത്. പ്രാദേശിക സമയം രാവിലെ 10ന് ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ പതാകയുമേന്തി ഫാക്ടറിയിലേക്ക് വാഹനത്തിലത്തെിയ രണ്ടുപേര്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ ഫാക്ടറിയില്‍ ചെറു സ്‌ഫോടനങ്ങളും നടത്തി. കൊല്ലപ്പെട്ടയാള്‍ കമ്പനി ജീവനക്കാരനാണ്. ഫാക്ടറിക്ക് സമീപത്തുനിന്നാണ് തലയറുത്ത നിലയില്‍ മൃതദേഹം കണ്ടത്. സംഭവത്തില്‍ 30കാരനെ അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. കറുപ്പിലും വെളുപ്പിലും അറബി അക്ഷരങ്ങളോടുകൂടിയ രണ്ട് പതാകയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസോ മറ്റ് തീവ്രവാദി സംഘടനകളോ ഏറ്റെടുത്തിട്ടില്ല. യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിക്ക് ബ്രസല്‍സിലേക്ക് പോയ പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് യാത്ര റദ്ദാക്കി ഫ്രാന്‍സിലേക്ക് തിരിച്ചു. ഭീകരാക്രമണമാണിതെന്ന് പ്രസിഡന്റ് പറഞ്ഞു. മേഖലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് ഉത്തരവിട്ടു.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ഇയാള്‍ക്ക് തീവ്രവാദി ബന്ധമുണ്ടായിരുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും 2006 മുതല്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു

ടുണിഷ്യ : വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുനീഷ്യയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 27 പേരാണ് മരിച്ചത്. വിനോദ സഞ്ചാരികള്‍ താമസിച്ച ഹോട്ടലിന് നേരെ ആയുധധാരി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. 12 പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തൂനിസ് നഗരത്തിനു 140 കിലോമീറ്റര്‍ മാറി സുസയിലെ പഞ്ചനക്ഷത്ര ഹോട്ടലായ മര്‍ഹബക്ക് നേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്. ബീച്ചില്‍ നിറയെ ആളുകള്‍ ഉള്ളപ്പോള്‍ ഉച്ചയോടെയായിരുന്നു ആക്രമണം. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹോട്ടലിന് പിന്നിലൂടെ എത്തിയ സായുധധാരി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മുഹമ്മദ് അലി അരൂയി പറഞ്ഞു. നടന്നത് ഭീകരാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ തീവ്രവാദികള്‍ പങ്കാളികളല്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്നും മറ്റൊരു റിസോര്‍ട്ടിന് നേരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് സുസ്. മാര്‍ച്ചില്‍ തുനീഷ്യയിലെ മ്യൂസിയത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ വിദേശ വിനോദസഞ്ചാരികളടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ടുണീഷ്യയില്‍ നടന്ന വെടിവെയ്പ്പില്‍ കൌണ്ടി മീത്തിലെ താമസക്കാരിയായ കാര്‍ത്തിയും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.കൂടുതല്‍ ഐറിഷ്‌കാര്‍ ആക്രമണ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു.

Scroll To Top