Thursday December 08, 2016
Latest Updates

ഇനിവരുന്നത് ഇലക്ട്രിക് ഓട്ടോകളുടെ കാലം; ടെറ ഇന്ത്യയില്‍ 80 ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നു

ഇനിവരുന്നത് ഇലക്ട്രിക് ഓട്ടോകളുടെ കാലം; ടെറ ഇന്ത്യയില്‍ 80 ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നു

ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ടെറ മോട്ടോഴ്‌സ് ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ്സ് വ്യാപകമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗന്മായി രാജ്യത്ത് പുതുതായി 80 അംഗീകൃത ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത വര്‍ഷം അവസാനത്തോടെ തന്നെ ഈ ഡീലര്‍ഷിപ്പുകളെല്ലാം പൂര്‍ണസജ്ജമാകുമെന്നും കമ്പനി അവകാശപ്പെട്ടു. അടുത്ത വര്‍ഷം പകുതിയോടെ തന്നെ വാഹനങ്ങള്‍ വിപണിയിലെത്തിക്കുകയും, വര്‍ഷാന്ത്യത്തോടെ വിപണിയില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുന്നതിനുമാണ് കമ്പനി പദ്ധതികള്‍ തയ്യാറാക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയുടേയും, അന്തരീക്ഷ മലിനീകരണത്തിനെതിരായി സര്‍ക്കാര്‍ കൈകൊണ്ടുവരുന്ന നടപടികളുടേയും പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് വലിയ വിപണി പ്രവേശനത്തിനും പുതിയ ഡീലര്‍ഷിപ്പുകള്‍ക്കും കമ്പനിയെ പ്രേരിപ്പിക്കുന്നത്.

രാജ്യത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഉപയോഗിക്കാന്‍ പാകത്തിന് കരുത്തുറ്റ ബോഡിയുമായായിരിക്കും വാഹനങ്ങള്‍ ഇന്ത്യയിലെത്തുക. ടെറ മോട്ടോഴ്‌സിനെ സംബന്ധിച്ച് ഇന്ത്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണെന്ന് കമ്പനിയുടെ ഇന്ത്യന്‍ ഡയറക്ടര്‍ തെപ്പെയി സെകി പറഞ്ഞു.

Scroll To Top