Thursday December 08, 2016
Latest Updates

താലക്കാരുടെ ടെന്‍ഷന്‍ കുറയുന്നില്ല,അയര്‍ലണ്ടില്‍ മാനസിക സംഘര്‍ഷത്തില്‍ ഒന്നാം സ്ഥാനം ഇവിടെ തന്നെ !

താലക്കാരുടെ ടെന്‍ഷന്‍ കുറയുന്നില്ല,അയര്‍ലണ്ടില്‍ മാനസിക സംഘര്‍ഷത്തില്‍ ഒന്നാം സ്ഥാനം ഇവിടെ തന്നെ !

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികളുടെ ആദ്യആവാസകേന്ദ്രങ്ങളില്‍ ഒന്നായ താലയിലെ ജനങ്ങള്‍ അയര്‍ലണ്ടില്‍ മറ്റെവിടെ താമസിക്കുന്നവരെക്കാള്‍ ഉയര്‍ന്ന മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന് പഠനം. കുടുംബം, സാമ്പത്തികം, രോഗങ്ങള്‍, ജോലി സ്ഥലം, തൊഴില്‍ ഇല്ലായ്മ തുടങ്ങിയ പൊതു വിഷയങ്ങളാണ് താലക്കാരുടെ മാനസിക സമ്മര്‍ദ്ദത്തെ ഉയര്‍ത്തുന്നത് എന്നാണ് ശാസ്ത്രീയ പഠനം നടത്തിയവരുടെ കണ്ടെത്തല്‍.

തദ്ദേശവാസികളായ മൂന്നൂറ്റി അന്‍പതോളം പേരില്‍ നടത്തിയ ഒരു പുതിയ പഠനത്തിലാണ് ഈ വസ്തുത വെളിപ്പെട്ടത്. കഴിഞ്ഞ പന്ത്രണ്ട് മാസങ്ങള്‍ എടുത്താല്‍ ഈ കാലമത്രയും തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട് എന്ന് 67ശതമാനം പേര്‍ സമ്മതിച്ചു. 14 വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതേ രീതിയില്‍ ഒരു പഠനം നടത്തിയിരുന്നു. അന്ന് 59 ശതമാനം പേര്‍ തങ്ങള്‍ കടുത്ത സ്‌ട്രെസ്സ് സമ്മതിച്ചിരുന്നു. 3 മാസങ്ങള്‍ക്കുള്ളില്‍ രണ്ടില്‍ ഒരാള്‍ വീതം സട്രെസ്സിന് ചികിത്സ തേടി തങ്ങളുടെ ജി പിയെ സമീപിച്ചിട്ടുണ്ടത്രെ. 

പഠനം നടത്തിയ ഡോക്ടര്‍ കാഥറിന്‍ ഡാര്‍ക്കര്‍, പഠനത്തിന് വിധേയരാവയവരോട് തങ്ങളുടെ പ്രദേശത്തെക്കുറിച്ച് ഏറ്റവും ഇഷ്ടപ്പെടുന്നതും ഏറ്റവും വെറുക്കുന്നതും എന്തൊക്കെയാണ് എന്ന് ആരാഞ്ഞിരുന്നു. ഇവിടുത്തെ ലോക്കല്‍ ഷോപ്പിംഗ് സെന്ററുകള്‍, പാര്‍ക്കുകള്‍, വിനോദത്തിനുള്ള വഴികള്‍ തുടങ്ങിയ സൗകര്യങ്ങളും നല്ല അയല്‍പ്പക്കങ്ങളും ശക്തമായ കമ്മ്യൂണിറ്റി സ്പിരിറ്റും തങ്ങള്‍ ഏറെ ഇഷ്ടപ്പടുന്നു എന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍ ചെറുപ്പക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഇല്ലായ്മ, മോഷണം കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങള്‍, ഗ്യാംഗുകളുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് തങ്ങള്‍ വെറുക്കുന്ന മൂന്ന് കാര്യങ്ങളെന്ന് അവര്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ ലൈംഗീക ആക്രമണങ്ങള്‍.മയക്ക് മരുന്ന് കേസുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും താലയിലാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ മുമ്പ് സൂചിപ്പിച്ചിരുന്നു.

Scroll To Top