Saturday December 10, 2016
Latest Updates

നീനയില്‍ ജൂലൈ 4 ന് ഏകദിന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്:ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാം

നീനയില്‍ ജൂലൈ 4 ന് ഏകദിന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്:ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാം

 നീന :നീന ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഏകദിന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ 4 ന് നടത്തപ്പെടും.എട്ട് ഓവറുകള്‍ വീതമുള്ള മത്സരങ്ങള്‍ നീനയില്‍ വെച്ചാണ് നടത്തപ്പെടുന്നത്.വിജയികള്‍ക്ക് നീന ക്രിക്കറ്റ് ക്ലബ് ഏര്‍പ്പെടുത്തിയ ട്രോഫിയും,301 യൂറോ കാഷ് അവാര്‍ഡും സമ്മാനിക്കും.രണ്ടാം സ്ഥാനക്കാര്‍ക്ക് 201 യൂറോയുടെ കാഷ് അവാര്‍ഡാണ് സമ്മാനം.
മികച്ച ബാറ്റ്‌സ് മാന്‍,മികച്ച ബൗളര്‍,ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് എന്നിവര്‍ക്ക് പ്രത്യേകം അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ എത്തും.മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ടോം പോളുമായി ബന്ധപ്പെടുക(ഫോണ്‍:0 87 905 7924) 
ലിംറിക്കിലെ ട്രിസ്യസ് ഇന്ത്യന്‍ ഫുഡ് സ്റ്റോറും,കോണ്‍ഫിഡന്റ് ട്രാവല്‍സുമാണ് മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍

Scroll To Top