Sunday December 04, 2016
Latest Updates

സ്വവര്‍ഗവിവാഹറഫറണ്ടം പശ്ചാത്തലമാക്കി അയര്‍ലണ്ടിലെ മലയാളികള്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം (വീഡിയോ)കാണാം !

സ്വവര്‍ഗവിവാഹറഫറണ്ടം പശ്ചാത്തലമാക്കി അയര്‍ലണ്ടിലെ മലയാളികള്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം (വീഡിയോ)കാണാം !



നീനാ : മെയ് 22 ന് നടന്ന സ്വവര്‍ഗവിവാഹവുമായി ബന്ധപ്പെട്ട ഐറിഷ് റഫറണ്ടം അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട മലയാളിയുടെ മനോഭാവത്തിലും കാര്യമായ മാറ്റം വരുത്തിയ ഒന്നായിരുന്നു.കുടുംബ ബന്ധങ്ങളെ കുറിച്ച് വളരെ പോസിറ്റീവായി ചിന്തിക്കുന്ന കേരളീയ യാഥാസ്ഥിതിക സമൂഹം അതിനെ പല്ലും നഖവും ഉപയോഗിച്ച് ആശയപരമായി എതിര്‍ത്തപ്പോള്‍ കാര്യമായ എതിര്‍ചര്‍ച്ചയും ഉണ്ടായി. 

മലയാളി സമൂഹത്തില്‍ അത്തരം ബന്ധങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും രഹസ്യമായി തുടരുന്ന ഒരു പ്രവണതയാണ് കണ്ടു വന്നിട്ടുള്ളത്.ആരെങ്കിലും സ്വവര്‍ഗാനുരാഗം പരസ്യമായി പ്രകടിപ്പിക്കുകയോ,സ്വവര്‍ഗാനുരാഗികള്‍ ഒന്നിച്ചു താമസിക്കുകയോ ചെയ്താല്‍ അതൊരു ഭൂകമ്പത്തിന് കാരണമാവുകയും ചെയ്യുന്നത് സാധാരാണ കാഴ്ച്ചയാണ്.

എന്നാല്‍ അത്തരം ബന്ധങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ മക്കളോ,ബന്ധുക്കളോ അനുഭവിക്കുന്ന നാണക്കേടും വേദനയും ആരും കാണാറുമില്ല.ഇത്തരമൊരു വിഷയമാണ് നീനാ/കില്ലലൂ മലയാളി സൗഹൃദ കൂട്ടായ്മ അവരുടെ ഹൃസ്വ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്.കുടുംബത്തില്‍ നിന്നും കിട്ടേണ്ട സ്‌നേഹവും കരുതലും ലഭിക്കാതെ ജീവിതത്തില്‍ ഒറ്റപ്പെട്ട് വേദനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലഘട്ടത്തില്‍ വളരെയേറെ കാലിക പ്രസക്തമായ ഒരു വിഷയമാണ് ഈ ഹ്രസ്വ ചിത്രം അവതരിപ്പിക്കുന്നത്.

നിര്‍മിച്ച ഹ്രസ്വ സിനിമ ‘ആന്‍ ഏയ്ഞ്ചല്‍’ യൂടൂബില്‍ ഇന്ന് റിലീസ് ചെയ്തു.

റ്റിജു ജോര്‍ജ്ജ് (നീനാ) രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ ക്യാമറായും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് റ്റോബി വര്‍ഗ്ഗീസ് (ഡബ്ലിന്‍) ആണ്.ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ റിനു കെ. രാധാനാരായണന്‍.ജോമി ജോസഫ് നായകനായും ഏയ്ഞ്ചല്‍ വിമല്‍ നായികയായും വേഷമിടുന്ന ഹ്രസ്വ ചിത്രത്തില്‍ ജോബി മാനുവല്‍,ജെയ്‌സന്‍ ജോസഫ് ,അനുലാല്‍ വി.,നിര്‍മ്മല ജെയ്‌സന്‍,പ്രിയ റെജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


Scroll To Top