Saturday December 10, 2016
Latest Updates

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച 17കാരിയെ പെറ്റമ്മ ചുട്ടുകൊന്നു

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച 17കാരിയെ പെറ്റമ്മ ചുട്ടുകൊന്നു

കുടുംബത്തിന്റെ സമ്മതത്തോടെയല്ലാതെ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച 17കാരിയെ അമ്മ ചുട്ടുകൊന്നു. ബുധനാഴ്ച പാക്കിസ്ഥാനിലെ ലഹോറിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ‘അഭിമാനക്കൊല’ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം കൊലപാതകങ്ങളില്‍ എല്ലാ വര്‍ഷവും 1,000ഓളം പേര്‍ക്ക് പാക്കിസ്ഥാനില്‍ ജീവന്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്.

സീനത്ത് റഫീക്ക് എന്ന പെണ്‍കുട്ടിയെയാണ് അമ്മയായ പര്‍വീണ്‍ റഫീക്ക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കെട്ടിട്ട ശേഷം തീകൊളുത്തി കൊന്നത്. ശബ്ദം കേട്ട് ഓടി വന്ന ജനങ്ങളെ ഉള്ളിലേയ്ക്ക് കടക്കാന്‍ ബന്ധുക്കള്‍ സമ്മതിച്ചില്ലത്രേ. തുടര്‍ന്ന് പോലീസ് എത്തി പര്‍വീണ്‍ റഫീക്കിനെ അറസ്റ്റ് ചെയ്തു.

തങ്ങള്‍ കുട്ടിക്കാലം മുതലേ പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഹസ്സന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെയാണ് കഴിഞ്ഞ മാസം ഒളിച്ചോടി വിവാഹിതരായത്.

സമാനമായ മറ്റൊരു സംഭവത്തില്‍ തന്റെ രണ്ടിരട്ടി പ്രായമുള്ളയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച സ്‌കൂള്‍ ടീച്ചറെ കഴിഞ്ഞയാഴ്ച പാക്കിസ്ഥാനില്‍ തീവച്ച് കൊലപ്പെടുത്തിയിരുന്നു. ഒരു മാസം മുമ്പ് കൂട്ടുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചു എന്നാരോപിച്ച് മറ്റൊരു പെണ്‍കുട്ടിയെയും ഇത്തരത്തില്‍ കൊല ചെയ്തിരുന്നു.

Scroll To Top