Sunday December 04, 2016
Latest Updates

സാങ്കേതിക തകരാറ്: ഡബ്ലിനില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എത്തിഹാദ് വിമാനത്തിന്റെ യാത്ര വൈകി

സാങ്കേതിക തകരാറ്: ഡബ്ലിനില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എത്തിഹാദ് വിമാനത്തിന്റെ യാത്ര വൈകി

ഡബ്ലിന്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് പുറപ്പെടാനിരുന്ന എത്തിഹാദ് വിമാനത്തിന്റെ യാത്ര വൈകി. ഡബ്ലിനില്‍ നിന്ന് അബുദാബിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇവൈ 42 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര മാറ്റി വച്ചത്. ഇന്നലെ രാവിലെ 9.30 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സാങ്കേതിക തകരാറ് കണ്ടെത്തിയത്. വിമാനം പറന്നുയരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറ് കണ്ടെത്തിയത്. തുടര്‍ന്ന് സാങ്കേതിക തകരാറ് പരിഹരിച്ച് ഉച്ചയ്ക്ക് 12:50 നാണ് വിമാനം യാത്ര പുറപ്പെട്ടത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ പുതുവത്സരപ്പുലരിയില്‍ യാത്ര മുടങ്ങും എന്ന് തന്നെയാണ് കരുതിയത്.എയര്‍ ലൈന്‍സ് സ്റ്റാഫ് ഔദ്യോഗികമല്ലാതെ അത്തരം ഒരു സൂചന നല്കുകയും ചെയ്തു.

സമാനമായ മറ്റൊരു സംഭവത്തില്‍ അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഡെല്‍റ്റാ എയര്‍ലൈന്‍സ് വിമാനം ഡബ്ലിനില്‍ അടിയന്തരമായി ഇറക്കി. ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767300 വിമാനത്തിലാണ് സാങ്കേതിക തകരാറ് കണ്ടെത്തിയത്. പുലര്‍ച്ചെ 5.37ഓടെയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ഡബ്ലിനില്‍ ഇറക്കിയത്. തുടര്‍ന്ന് രാവിലെ 11 മണിയോടെ സാങ്കേതിക തകരാറ് പരിഹരിച്ച് വിമാനം യാത്ര തുടര്‍ന്നു.

Scroll To Top