Wednesday December 07, 2016
Latest Updates

കണ്ണില്ലാത്തവര്‍ക്ക് ഇനി നാവ് കണ്ണാവും; പുതിയ കണ്ടുപിടുത്തവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

കണ്ണില്ലാത്തവര്‍ക്ക് ഇനി നാവ് കണ്ണാവും; പുതിയ കണ്ടുപിടുത്തവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

കണ്ണിലാത്തവര്‍ക്ക് ഇനിമുതല്‍ ചെവിയും മൂക്കും മാത്രമല്ല, നാക്കും കണ്ണായി പ്രവര്‍ത്തിപ്പിക്കാം. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് നാവുകൊണ്ട് മുന്നിലുള്ള വസ്തുക്കളെ മനസിലാക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണത്തിന് ഗവേഷകര്‍ രൂപം നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞരാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തത്തിനു പിന്നില്‍.

ബ്രെയിന്‍പോര്‍ട്ട് വി100 എന്നു പേരിട്ടിരിക്കുന്ന ഉപകരണം ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുക. രണ്ടു ഭാഗമായാണ് ഉപകരണം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു ജോടി ഗ്ലാസുകളില്‍ ഉറപ്പിച്ച നിലയിലുള്ള ഒരു ക്യാമറയാണ് ഒരു ഭാഗം. ഒരുപറ്റം ഇലക്ട്രോഡുകളുള്ള രണ്ടാമത്തെ ഭാഗം വായ്ക്കകത്ത് ഘടിപ്പിക്കാവുന്ന നിലയിലാണ്. ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇലക്ട്രിക് തരംഗങ്ങളാക്കി വായിലെ ഉപകരണത്തിലേക്കെത്തിക്കുന്നു. ഇങ്ങനെ നാവില്‍ തട്ടുന്ന വൈബ്രേഷനുകള്‍ വഴി എന്താണ് മുന്നിലുള്ളതെന്ന് തലച്ചോറിന് മനസിലാക്കാനാവും.

കൃത്യമായ പരിശീലനത്തോടെ ഉപയോഗിക്കുന്ന ഒരാള്‍ക്ക് താന്‍ എവിടെയാണ് നില്‍ക്കുന്നതെന്നും മുന്നില്‍ എന്ത് വസ്തുവാണെന്നും അതിന് എത്ര വലിപ്പമുണ്ടെന്നും കൃത്യമായി അറിയാനാവുമെന്നാണ് ഗവേശകര്‍ അവകാശപ്പെടുന്നത്. കാഴ്ചശക്തിയില്ലാത്ത നിരവധി പേര്‍ക്ക് ഈ ഉപകരണം പ്രയോജനപ്പെടുത്താനാവുമെന്ന് എഫ്ഡിഎ സെന്റര്‍ ഫോര്‍ ഡിവൈസസ് ആന്‍ഡ് റേഡിയോളജിക്കല്‍ ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വില്ല്യം മൈസല്‍ അഭിപ്രായപ്പെട്ടു.

 

 

 

Scroll To Top