Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വിദേശികളെ ജോലി ചെയ്യാന്‍ ക്ഷണിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി,ഇന്ത്യയ്ക്കാര്‍ക്ക് സാധ്യതകള്‍ ഏറെ

അയര്‍ലണ്ടില്‍ വിദേശികളെ ജോലി ചെയ്യാന്‍ ക്ഷണിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി,ഇന്ത്യയ്ക്കാര്‍ക്ക് സാധ്യതകള്‍ ഏറെ

ഡബ്ലിന്‍:വിദേശ സാങ്കേതിക വിദഗ്ദ്ധരെ അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ക്ഷണിക്കുന്ന പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ ഇന്നലെ ഔദ്യോഗികമായി തുടക്കമിട്ടു. അതേസമയം ഇത്രയും പേര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ദി ടെക് ലൈഫ് അയര്‍ലണ്ട് എന്നു പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ ഓരോ വര്‍ഷവും 3,000 വിദേശ സാങ്കേതിക വിദഗ്ദ്ധരെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കുകയാണ് സര്‍ക്കാരിന്റെ പദ്ധതി.

1.9 മില്ല്യണ്‍ യൂറോ ചെലവു വരുന്ന പദ്ധതിയിലൂടെ ലോകത്തെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയര്‍ലണ്ടിലെ തൊഴിലവസരങ്ങളെപ്പറ്റിയും മറ്റുമുള്ള വിവരങ്ങള്‍ നല്‍കും. പദ്ധതിയുടെ വെബ്‌സൈറ്റും ഇന്നലെ പുറത്തിറക്കി.http://www.techlifeireland.com/
സ്വോര്‍ഡ്‌സിലെ മലയാളിയായ സോഫ്റ്റ് വെയര്‍ ഡെവലപ്പറായ ജൂബിയുടെയും കര്‍ണാടകത്തില്‍ നിന്നുള്ള വിജേന്ദറും അടക്കം ഏതാനം പേരുടെ വിജയഗാഥകളാണ് അയര്‍ലണ്ടിലെസാധ്യതകള്‍ക്കുള്ള ഉദാഹരണമായി വെബ് സൈറ്റില്‍ നല്കിയിരിക്കുന്നത്.ഡബ്ലിനിലെ പ്രമുഖ ഐ ടി കമ്പനികളിലൊന്നായ സെന്‍ട്രിനോയിലെ(cetlrino) കമ്പ്യൂട്ടര്‍ എന്‍ജിനിയറായി ജോലി ആരംഭിച്ച് മികവിന്റെ പടവുകള്‍ കയറി സര്‍വീസ് ഓപ്പറേഷന്‍ മാനേജരായി സേവനമനുഷ്ഠിക്കുകയാണ് പിറവം സ്വദേശിയായ ജൂബി.

ഐ ടി മേഖലയില്‍ മാത്രമല്ല സാങ്കേതികരംഗത്ത് ഒട്ടേറെയുള്ള അവസരങ്ങള്‍ക്കായി വിദേശത്തു നിന്നും അയര്‍ലണ്ട് തേടുന്നുണ്ട്.
മധ്യയൂറോപ്പിലെയും വടക്കന്‍ യൂറോപ്പിലെയും സാധ്യതക്ക് അനുയോജ്യമാം വിധം പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനുതകും വിധം സാങ്കേതിക വിദഗ്ദ്ധരെ അയര്‍ലണ്ടിലെത്തിക്കുകയാകും ആദ്യമായി പദ്ധതിയിലൂടെ ചെയ്യുന്നത്. നിലവില്‍ 80,000ലേറെപ്പേര്‍ക്കാണ് അയര്‍ലണ്ടിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേഖല ജോലി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയുമാണ്. വരും വര്‍ഷങ്ങളില്‍ 20,000ഓളം പേര്‍ക്കു ജോലി നല്‍കാനുള്ള ശേഷി മേഖലയ്ക്കുണ്ടെന്ന് തൊഴില്‍ മന്ത്രി മേരി മിച്ചല്‍ ഒ കോണര്‍ ചടങ്ങില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുമാണ് സാങ്കേതിക വിദഗ്ദരെ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നതെന്ന് ഡണ്‍ലേരിയില്‍ നിന്നുള്ള ടി ഡിയായ മേരി മിച്ചല്‍ ഒ കോണര്‍ കഴിഞ്ഞ ആഴ്ച്ച ഇന്ത്യന്‍ സംരംഭകരുടെ പ്രതിനിധി സംഘത്തെ അറിയിച്ചിരുന്നു.ഡബ്ലിനിലെ ബ്‌ളാക്ക് റോക്ക്,ബൂറ്റേഴ്‌സ് ടൗണ്‍,പ്രദേശങ്ങളിലാരംഭിച്ചിരിക്കുന്ന ഐ ടി അനുബന്ധ കമ്പനികളില്‍ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നും ജോലിയ്ക്കായി എത്തിയ സാങ്കേതിക വിദഗ്ദരില്‍ കൂടുതല്‍ പേരും ഇപ്പോഴും ഹോട്ടല്‍ താമസസൗകര്യത്തെയാണ് ആശ്രയിക്കുന്നതെന്നു അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

അതേസമയം ജോലിയന്വേഷിച്ചെത്തുന്നവര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കാന്‍ കഴിയാത്തത് പ്രതിസന്ധിയുയര്‍ത്തുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്.

.

Scroll To Top