Friday December 02, 2016
Latest Updates

ടീം സോളാറിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും പിന്നില്‍ ഉമ്മന്‍ ചാണ്ടിയെന്നു സരിത

ടീം സോളാറിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും പിന്നില്‍ ഉമ്മന്‍ ചാണ്ടിയെന്നു സരിത

കൊച്ചി: ടീം സോളാറിന്റെ വളര്‍ച്ചയ്ക്കു തളര്‍ച്ചയ്ക്കും പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് സരിത എസ്.നായരുടെ വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച് ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴി സരിത സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും ആര്യടന്‍ മുഹമ്മദുമായി മാത്രമാണ് താന്‍ ഇടപാട് നടത്തിയത്. റിന്യൂവബിള്‍ എനര്‍ജി നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകാരം ലഭ്യമാക്കാം എന്ന് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ചെറിയ പദ്ധതികളില്‍ കേന്ദ്രീകരിക്കാതെ വലിയ പദ്ധതികള്‍ തുടങ്ങണമെന്നും അതിനു സര്‍ക്കാര്‍ വേണ്ട സഹായം നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞതായുള്ള ബിജുവിന്റെ മൊഴിയും സരിത ശരിവച്ചു. 2012 ഓഗസ്റ്റില്‍ ബിജു ഒരു തവണ മുഖ്യമന്ത്രിയെ നേരില്‍ കണ്ടതായും തനിക്കറിയാമെന്നും സരിത അറിയിച്ചു.

Scroll To Top