Monday December 05, 2016
Latest Updates

ചൈനീസും കമ്പ്യൂട്ടര്‍ കോഡിംഗും പഠിപ്പിക്കാന്‍ സഹകരിക്കില്ല ,സര്‍ക്കാര്‍ അധ്യാപക ചര്‍ച്ച അലസി പിരിഞ്ഞു 

ചൈനീസും കമ്പ്യൂട്ടര്‍ കോഡിംഗും പഠിപ്പിക്കാന്‍ സഹകരിക്കില്ല ,സര്‍ക്കാര്‍ അധ്യാപക ചര്‍ച്ച അലസി പിരിഞ്ഞു 

ഡബ്ലിന്‍ :ജൂനിയര്‍ സര്‍ക്കിള്‍ കരിക്കുലംസ്‌കൂളുകളില്‍ വ്യാപകമാക്കുന്നത് സംബന്ധിച്ച് അധ്യാപക സംഘടനകളും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനങ്ങള്‍ ഉണ്ടാകാതെ അലസി പിരിഞ്ഞു.

പന്ത്രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച അനുരഞ്ജന നിര്‍ദേശങ്ങള്‍ അധ്യാപക സംഘടനകള്‍ക്ക് സ്വീകാര്യമായില്ല.തുടര്‍ന്ന് അടുത്ത ആഴ്ച്ച വീണ്ടും സമ്മേളിക്കുവാന്‍ തീരുമാനിച്ചു ചര്‍ച്ചകള്‍ അവസനിപ്പിക്കുകയായിരുന്നു.

അധ്യാപക സംഘടനകള്‍ വീണ്ടും ഒരു സമരത്തിലേയ്ക്ക് നീങ്ങേണ്ട അവസ്ഥയാണ് സംജാതമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ചൈനീസും കംബ്യൂട്ടര്‍ കോഡിഗുംപഠിപ്പിക്കുന്നതുള്‍പ്പെടെ ജൂനിയര്‍ സര്‍ക്കിള്‍ കരിക്കുലത്തിന്റെ പുതിയ പദ്ധതിയോട് തല്ക്കാലം സഹകരിക്കേണ്ടതില്ലെന്നാണ് അധ്യാപക സംഘടനകളുടെ തീരുമാനം 

Scroll To Top