Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ അദ്ധ്യാപക സമരം ഏഴു ദിവസം നീളും,ഒക്ടോബര്‍ 27 മുതല്‍  പഠിപ്പ് മുടങ്ങും

അയര്‍ലണ്ടില്‍  അദ്ധ്യാപക സമരം ഏഴു ദിവസം നീളും,ഒക്ടോബര്‍ 27 മുതല്‍    പഠിപ്പ് മുടങ്ങും

ഡബ്ലിന്‍:പുതുതായി യോഗ്യത നേടിയ ടീച്ചര്‍മാര്‍ക്കും തുല്യ വേതനം എന്ന ആവശ്യമുന്നയിച്ച് രാജ്യത്തെ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍മാര്‍ ഏഴു ദിവസം സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.അടുത്ത കാലത്ത് നിയമനം നേടിയ ടീച്ചര്‍മാര്‍ക്ക് നിയമനം ലഭിച്ച ശേഷമുള്ള ട്രെയിനിംഗ് പീരീഡ് അതി കഠിനവും,തുച്ഛശമ്പളമുമാണുള്ളത്.ഇത്തരം അവസ്ഥയില്‍ തുടരാനാവില്ലെന്നാണ് അധ്യാപകരുടെ നിലപാട്.

ഇതോടെ രാജ്യക്കെ പകുതിയോളം സ്‌കൂളുകളും സമര ദിവസങ്ങളില്‍ അടച്ചിടേണ്ടിവരും.ഒക്ടോബര്‍ 27നും ഡിസംബര്‍ 7നും ഇടയിലുള്ള ദിവസങ്ങളിലാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് സെക്കണ്ടറി ടീച്ചേഴ്സ് ഇന്‍ അയര്‍ലണ്ട് (എ.എസ്.ടി.ഐ) ആണ് സമരം പ്രഖ്യാപിച്ചത്. സമരം നടത്തുന്ന തീയതികള്‍ താഴെപറയുന്നു.
ഒക്ടോബര്‍ 27 വ്യാഴം
നവംബര്‍ 8 ചൊവ്വ
നവംബര്‍ 16 ബുധന്‍
നവംബര്‍ 24 വ്യാഴം
നവംബര്‍ 29 ചൊവ്വ
ഡിസംബര്‍ 6 ചൊവ്വ
ഡിസംബര്‍ 7 ബുധന്‍

Scroll To Top