Friday July 21, 2017
Latest Updates

തുല്യ ജോലിക്ക് തുല്യ വേതനം വേണമെന്ന് ആവശ്യം ശമ്പളവ്യവസ്ഥയിലെ അസമത്വത്തിനെതിരെ അധ്യാപകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

തുല്യ ജോലിക്ക് തുല്യ വേതനം വേണമെന്ന് ആവശ്യം ശമ്പളവ്യവസ്ഥയിലെ അസമത്വത്തിനെതിരെ അധ്യാപകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

കോര്‍ക്ക് : സേവന വേതന വ്യവസ്ഥകളിലെ അപാകതകള്‍ക്കെതിരെ അധ്യാപകര്‍ പോരാട്ടത്തിനിറങ്ങുന്നു.പ്രൈമറി അധ്യാപകരുടെ വേതനം സംബന്ധിച്ച പോരായ്മകള്‍ സപ്തംബറോടെ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കോര്‍ക്കില്‍ നടന്ന ടിയുഎല്‍ കോണ്‍ഫ്രന്‍സ് ഏകകണ്ഠമായി പാസ്സാക്കി.ഇതുസംബന്ധിച്ച ഭേദഗതി പ്രമേയം 177നെതിരെ 192 വോട്ടുകളോടെയാണ് പാസ്സായത്.

അധ്യാപകശമ്പളത്തിലെ ഇരട്ടത്താപ്പ് അവരുടെ ധാര്‍മികതയ്ക്ക് ഇടിവുണ്ടാക്കുന്നതാണ്.ശമ്പളത്തിലെ അസന്തുലിതാവസ്ഥ വലിയ സാമ്പത്തിക വിടവുണ്ടാക്കുന്നതായും ഭൂരിപക്ഷം അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.2010ല്‍ കൊണ്ടുവന്ന ഇപ്പോഴത്തെ ശമ്പള സമ്പ്രദായം പുതിയതായി നിയമനം ലഭിക്കുന്ന അധ്യാപകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.

കുറഞ്ഞ വേതനത്തി്ല്‍ ജോലിയില്‍ കയറുന്ന അധ്യാപകരുടെ ഉത്തരവാദിത്വത്തിലും ജോലിഭാരത്തിലും ഒരു കുറവും വരുന്നില്ല -പ്രമേയം ചൂണ്ടിക്കാട്ടുന്നു.പുതുതായി കടന്നു വരുന്ന അധ്യാകര്‍ക്ക് അവരുടെ 50 വയസ്സുവരെയുള്ള സേവനകാലയളവിലെ സമ്പാദ്യത്തില്‍ മിനിമം 250,000 രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നതെന്നു ഒരു അധ്യാപകന്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തികമായ ഈ അസമത്വത്തിനെതിരെ പോരാടേണ്ട സമയമായെന്നും അധ്യാപകര്‍ ഓര്‍മിപ്പിച്ചു.അതേസമയം,ഏകീകൃത ശമ്പളമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ വക്താവ് കാരല്‍ നോലന്‍ പറഞ്ഞു.തുല്യജോലിക്ക് തുല്യ വേതനം എന്നത് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

ശമ്പളത്തിലെ പോരായ്മകള്‍ 81 ശതമാനത്തോളം അധ്യാപകരെ പ്രതികൂലമായി ബാധിച്ചതായി അടുത്തിടെ നടത്തിയ ക്ലാസ് റൂം സര്‍വെയില്‍ കണ്ടെത്തിയിരുന്നു.96 ശതമാനം അധ്യാപകരുടെ ജോലിഭാരം അടുത്ത കാലത്തായി വര്‍ധിച്ചതായും തെളിഞ്ഞിരുന്നു.ഹയര്‍സെക്കന്‍ഡറി രംഗത്തെ അനധ്യാപക ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളും പരിഷ്‌കരിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്

Scroll To Top