Thursday December 08, 2016
Latest Updates

അധ്യാപക സമരം:അവധിക്ക് ശേഷം സ്ഥിതി മോശമാകും,’പുതിയ ടി ഡി മാര്‍ക്ക് കുറഞ്ഞ ശമ്പളമല്ലല്ലോ കൊടുക്കുന്നത്…അധ്യാപകര്‍ക്ക് മാത്രം എന്തേ ഇങ്ങനെ’?

അധ്യാപക സമരം:അവധിക്ക് ശേഷം സ്ഥിതി മോശമാകും,’പുതിയ ടി ഡി മാര്‍ക്ക് കുറഞ്ഞ ശമ്പളമല്ലല്ലോ കൊടുക്കുന്നത്…അധ്യാപകര്‍ക്ക് മാത്രം എന്തേ ഇങ്ങനെ’?

ഡബ്ലിന്‍:തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായി എ.എസ്.ടി.ഐയുടെ നേതൃത്വത്തില്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന്, അവധിക്കു ശേഷം സ്‌കൂളുകളിലെ സ്ഥിതി മോശമാകുമെന്ന് അധികൃതര്‍. വ്യാഴാഴ്ച നടന്ന ആദ്യ സമരത്തില്‍ രാജ്യത്തെ 500ലേറെ സെക്കണ്ടറി സ്‌കൂളുകളാണ് അടച്ചിട്ടത്. സമരത്തില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി നിരാശ പ്രകടിപ്പിച്ചു.

ഇന്നലെ പാര്‍ലമെന്റിനു മുമ്പില്‍ നടന്ന പ്രകടനത്തില്‍ നൂറു കണക്കിന് അധ്യാപകര്‍ പങ്കെടുത്തു.സമരം നടത്തിയ സ്‌കൂളുകളിലും പോസ്റ്ററുകള്‍ ഏന്തി അധ്യാപകര്‍ പ്രകടനം നടത്തി.

തങ്ങളുടെ ക്ലേശം രക്ഷിതാക്കള്‍ മനസിലാക്കുന്നുണ്ടെന്ന് സമരനേതാക്കള്‍ പറഞ്ഞു.മണിക്കൂറുകള്‍ ക്‌ളാസെടുത്തിട്ടും തുച്ഛമായ ശമ്പളമാണ് ഒരു വിഭാഗം അധ്യാപകര്‍ക്ക് ലഭിക്കുന്നത്.അവര്‍ പുതിയതായി നിയമിക്കപ്പെട്ടതാണ് എന്നതാണ് കാരണം പറയുന്നത്.പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ടി ഡി മാര്‍ക്ക് കുറഞ്ഞ ശമ്പളമാണോ കൊടുക്കുന്നത് ?നേതാക്കള്‍ ചോദിച്ചു.

മിഡ് ടേം അവധിക്കു ശേഷവും അദ്ധ്യാപകര്‍ സമരം തുടരുകയാമെങ്കില്‍ സ്ഥിതി ഇനിയും മോശമാകും. 250,000ഓളം വിദ്യാര്‍ത്ഥികളാണ് ഇതോടെ പ്രതിസന്ധിയിലാകുക. 735 സ്‌കൂളുകളില്‍ 507 എണ്ണവും കഴിഞ്ഞ ദിവസം സമരം കാരണം അടച്ചിട്ടിരുന്നു. നവംബര്‍ 8, 16, 24, 29 തീയതികളിലും, ഡിസംബര്‍ 6, 7 തീയതികളിലും സമരം നടത്താനാണ് അദ്ധ്യാപകരുടെ തീരുമാനം.

Scroll To Top