Sunday April 23, 2017
Latest Updates

ശമ്പളം കൂട്ടില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍ ,അധ്യാപകസമരം ഒഴിവാക്കാനും തിരക്കിട്ട ചര്‍ച്ചകള്‍

ശമ്പളം കൂട്ടില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍ ,അധ്യാപകസമരം ഒഴിവാക്കാനും തിരക്കിട്ട ചര്‍ച്ചകള്‍

ഡബ്ലിന്‍:തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന ആവശ്യവുമായി അയര്‍ലണ്ടിലെ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍മാര്‍ നടത്തുന്ന സമരം മുന്നോട്ട്. അസോസിയേഷന്‍ ഓഫ് സെക്കണ്ടറി സ്‌കൂള്‍ അസോസിയേഷനും (എഎസ്ടിഐ), വിദ്യാഭ്യാസ വകുപ്പ് അധികൃതരും തമ്മില്‍ വ്യാഴാഴ്ച നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം.ചര്‍ച്ച ഇന്നും തടരും.

നേരത്തെ തീരുമാനിക്കപ്പെട്ടവയില്‍ ഒരു ദിവസത്തെ സമരം മാത്രമാണ് (ഒക്ടോബര്‍ 27) ഇതുവരെ നടന്നിട്ടുള്ളത്. ഇനിയും ആറു ദിവസം കൂടി സമരം നടത്താനാണ് അസോസിയേഷന്റെ തീരുമാനം. സൂപ്പര്‍വൈസറി, സബ്റ്റിറ്റിയൂഷന്‍ ഡ്യൂട്ടികളില്‍ നിന്ന് അദ്ധ്യാപകര്‍ വിട്ടു നില്‍ക്കും. രാജ്യത്തെ പകുതിയിലേറെ സ്‌കൂളുകളും കഴിഞ്ഞ സമരദിവസം അടച്ചിടേണ്ടി വന്നിരുന്നു. നവംബര്‍ 8ാം തീയതിയാണ് അടുത്ത സമരദിവസം.

അധ്യാപകര്‍ സമരം അവസാനിപ്പിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ അടുത്തയാഴ്ച എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍ എന്ന് വെളിപ്പെടുത്തി.

ഹാലോവീന്‍ അവധി കഴിഞ്ഞു വരുന്ന ദിവസം മുതല്‍ സ്‌കൂള്‍ ഇന്റര്‍വെല്‍സ് അടക്കമുള്ള സമയങ്ങളില്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സ്‌കൂള്‍ ടീച്ചര്‍മാര്‍ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്തെ മിക്ക സ്‌കൂളുകളും പ്രവര്‍ത്തിക്കാന്‍ ഇടയില്ലെന്നാണ് സമരനേതാക്കള്‍ നല്‍കുന്ന സൂചന.

Scroll To Top