Friday December 09, 2016
Latest Updates

ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 യൂറോ തങ്ങള്‍ക്ക് വേണ്ടെന്ന് അധ്യാപക സംഘടന,ജോലി ഭാരം കുറയ്ക്കാതെ ധാരണയില്ലെന്ന് യൂണിയന്‍ 

ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 യൂറോ തങ്ങള്‍ക്ക് വേണ്ടെന്ന് അധ്യാപക സംഘടന,ജോലി ഭാരം കുറയ്ക്കാതെ ധാരണയില്ലെന്ന് യൂണിയന്‍ 

ഡബ്ലിന്‍:സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 യൂറോ വര്‍ധനവ് വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കുന്നതായി അയര്‍ലണ്ടിലെ അധ്യാപകരുടെ സംഘടനയുടെ(ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട്) എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.

അടുത്ത മൂന്നു വര്‍ഷങ്ങളിലൂടെയാണ് 2000 യൂറോ ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ ലാന്‍സ്‌ഡൌണ്‍ റോഡ് എഗ്രിമെന്റിലൂടെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധികള്‍ ജീവനക്കാരുടെ സംഘടനകളുമായി ധാരണയില്‍ എത്തിയത്.ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിനായിയുള്ള വോട്ടെടുപ്പ് ജീവനക്കാര്‍ക്കിടയില്‍ അടുത്ത നവംബറില്‍ നടക്കുമ്പോള്‍ ധാരണയ്‌ക്കെതിരെ ‘നോ’ വോട്ടു ചെയ്യാന്‍ ടീച്ചേഴ്‌സ് യൂണിയന്‍ അംഗങ്ങളോട് ആഹ്വാനം ചെയ്തു. 
ഹഡ്ഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റിന്റെ ഭാഗമായി രണ്ടു മണിക്കൂര്‍ വരെ ആഴ്ച്ചയില്‍ തേര്‍ഡ് ലെവല്‍ വിഭാഗത്തിലുള്ള അധ്യാപകര്‍ക്ക് ജോലി ചെയ്യേണ്ട അവസ്ഥ സംജാതമായിരുന്നു.ഇത് അധ്യാപകരെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും അധികഭാരമാണെന്ന് യൂണിയന്‍ മുമ്പ് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്,ബ്യൂറോക്രസിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് തുടരാന്‍ ഇനിയാവില്ല യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.അത് കൊണ്ട് തന്നെ സ്വീകാര്യമല്ലാത്ത പുതിയ കരാറിനെ തങ്ങള്‍ എതിര്‍ക്കുമെന്ന് അവര്‍ വെളിപ്പെടുത്തി.
ഹഡ്ഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റ് പുതിയ പേരില്‍ നീട്ടിയെടുക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം തുച്ഛമാണെന്നും അതെ സമയം ജോലി സമയത്തില്‍ വര്‍ദ്ധിപ്പിച്ച സമയം കുറയ്ക്കാതെ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കേണ്ടെന്നുമാണ് അദ്ധ്യാപകരുടെ തീരുമാനം.നഴ്‌സുമാരും ഇതേ പ്രശ്‌നം നേരിടുന്നവരാണെങ്കിലും ശമ്പളവര്‍ദ്ധനവ് വേണ്ടെന്നു വെക്കാനുള്ള തീരുമാനത്തെ കുറിച്ചുള്ള ആലോചനകള്‍ ഇതേ വരെ അവര്‍ ആരംഭിച്ചിട്ടില്ല.
ആദ്യ വര്‍ഷത്തില്‍ 30000 യൂറോ വരെ വരുമാനം ഉള്ളവര്‍ക്ക് 1003 യൂറോയും,60000 വരെ വാര്‍ഷിക ശമ്പള പരിധിയില്‍ പെടുന്നവര്‍ക്ക് 733 യൂറോയും100000 വരെ ശമ്പളമുള്ളവര്‍ക്കു 733 യൂറോയും ഉറപ്പായും ശമ്പള വര്‍ദ്ധനവ് ഉണ്ടാകും.
2017 ല്‍ ഒന്നും രണ്ടും വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇത് യഥാക്രമം 567 യൂറോയും, മൂന്നാം വിഭാഗത്തില്‍ പെട്ടവര്‍ക്ക് 276 യൂറോയും വര്‍ദ്ധിക്കും.
മൂന്നാം വര്‍ഷം 30000 യൂറോ വരെ വരുമാനം ഉള്ളവര്‍ക്ക് 600 യൂറോയും,അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 595യൂറോയും ശമ്പളവര്‍ദ്ധനവ് ലഭിക്കുമ്പോയില്‍ ഒരു ലക്ഷത്തില്‍ അധികം ശമ്പളം ഉള്ളവര്‍ക്ക് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവില്ല.
ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച കണക്കുകള്‍ താഴെ ചേര്‍ക്കുന്നു SALARY

Scroll To Top