Wednesday December 07, 2016
Latest Updates

പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിച്ചാല്‍ കുറ്റമാകും!,അധ്യാപകര്‍ ആശങ്കയില്‍ 

പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിച്ചാല്‍ കുറ്റമാകും!,അധ്യാപകര്‍ ആശങ്കയില്‍ 

ഡബ്ലിന്‍:ഹിതപരിശോധനയില്‍ ‘നോ’ വോട്ട് ചെയ്യുക എന്ന ആഹ്വാനവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ അണിനിരന്ന ഒരു പ്രകടനം ലീന്‍സ്റ്റര്‍ ഹൌസിനു മുന്‍പില്‍ നടന്നു. ഹിതപരിശോധന വിജയിച്ചാല്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്കു വിരുദ്ധമായി കുട്ടികളെ പഠിപ്പിക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന ഭയം മൂലമാണ് പ്രചരണമെന്ന് പങ്കെടുത്തവര്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം അധ്യാപകര്‍ തങ്ങളെ ആശങ്ക അറിയിച്ചതായി പ്രൈമറി സ്‌കൂള്‍ ടീച്ചറായ കെവിന്‍ ലീവി പറഞ്ഞു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനു പ്രാമുഖ്യം നല്‍കി കുട്ടികളെ പഠിപ്പിക്കുന്നത് ഭാവിയില്‍ കുറ്റകരമായിതീര്‍ന്നേക്കാമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. ട്രാന്‍സ്സെക്ഷ്വല്‍, ഹോമോസെക്ഷ്വല്‍, ഹെട്രൊസെക്ഷ്വല്‍ എന്നീ വാക്കുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ പുറത്തിറക്കിയ മാര്‍ഗരേഖയിലും യോഗം ആശങ്ക പ്രകടിപ്പിച്ചു.

വിഷയത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക രക്ഷിതാക്കളും പങ്കുവച്ചു. ഹെലേന സ്മിത്ത് എന്ന രക്ഷിതാവ് താന്‍ തന്റെ മക്കള്‍ എന്തു പഠിക്കരുത് എന്നാഗ്രഹിക്കുന്നുവോ അത് മക്കളെ പഠിപ്പിക്കേണ്ടി വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. എന്നാള്‍ ജൂഡിത്ത് ഡ്യൂണ്‍ എന്ന രക്ഷിതാവിന്റെ ആശങ്ക ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ലൈംഗികതയേകുറിച്ച് പഠിക്കുന്നതിലായിരുന്നു.

Scroll To Top