Friday December 09, 2016
Latest Updates

അദ്ധ്യാപക സമരം ഉടന്‍ : അയര്‍ലണ്ടില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നേക്കും

അദ്ധ്യാപക സമരം ഉടന്‍ : അയര്‍ലണ്ടില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നേക്കും

ഡബ്ലിന്‍:എ.എസ്.ടി.ഐയില്‍ അംഗങ്ങളായിട്ടുള്ള സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍മാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചതോടെ അയര്‍ലണ്ടില്‍ ഒട്ടാകെ സ്‌കൂളുകള്‍ അടച്ചിടാന്‍ സാധ്യത. സംഘടനയിലെ 80% അംഗങ്ങളും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഈയിടെ യോഗ്യത നേടിയ ടീച്ചര്‍മാര്‍ക്ക് സഹപ്രവര്‍ത്തകരുടേതിന് തുല്യമായ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ ടീച്ചര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

സമരം നടക്കുകയാണെങ്കില്‍ രാജ്യത്തെ പകുതിയിലേറെ സെക്കണ്ടറി സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നേക്കും. 2010ല്‍ ജോലി ലഭിച്ച ടീച്ചര്‍മാരും 2016ല്‍ ജോലിക്ക് കയറിയ ടീച്ചര്‍മാരും ചെയ്യുന്നത് ഒരേ ജോലിയാണെങ്കിലും, പുതിയ ടീച്ചര്‍മാര്‍ക്ക് 20%ഓളം കുറവ് ശമ്പളമാണ് ലഭിക്കുന്നത് എന്ന് എ.എസ്.ടി.ഐ പ്രസിഡന്റ് എഡ് ബൈറണ്‍ ചൂണ്ടിക്കാട്ടി.ഏറ്റവും കൂടുതല്‍ അധ്യാപകര്‍ അംഗങ്ങളായുള്ള യൂണിയനാണ് എ.എസ്.ടി.ഐ

Scroll To Top