Friday December 02, 2016
Latest Updates

വോട്ടിനായി കൈക്കൂലി നല്‍കാന്‍ ശ്രമിച്ച തെലങ്കാന എം എല്‍ എ അറസ്റ്റില്‍

വോട്ടിനായി കൈക്കൂലി നല്‍കാന്‍ ശ്രമിച്ച തെലങ്കാന എം എല്‍ എ അറസ്റ്റില്‍

തെലങ്കാനയില്‍ 50 ലക്ഷം കോഴ നല്‍കാന്‍ ശ്രമിക്കുന്നതിനിടെ തെലുഗു ദേശം പര്‍ട്ടി എം എല്‍ എ അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയില്‍. ടി.ഡി.പി എം എല്‍ എ രേവന്ദ് റെഡ്ഡിയാണ് കൈക്കൂലി കേസില്‍ അറസ്റ്റിലായത്.

ഇന്നു നടക്കുന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ റ്റി.ഡി.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്നാവശ്യപ്പെട്ടാണ് റെഡ്ഡി മറ്റൊരു എം എല്‍ എ യായ ലിസ്റ്റിന്‍ സ്റ്റീഫന് കോഴ നല്‍കാന്‍ ശ്രമിച്ചത്. എം എല്‍ എ യുടെ കൂടെ അറസ്റ്റിലായ മറ്റു രണ്ടു പേരില്‍ ഒരാള്‍ ബിഷപ്പാണെന്നും പോലീസ് വിവരം നല്‍കുന്നു. കുതിരക്കച്ചവടത്തിനായി ലിസ്റ്റിന്‍ സ്റ്റീഫനെ സമീപിക്കുകയും കരാര്‍ ഉറപ്പിക്കുകയും ചെയ്തത് ബിഷപ്പാണെന്നാണ് പോലീസ് പറയുന്നത്.

പണവുമായി സ്റ്റീഫന്റെ സെക്കന്തരാബാദിലെ വീട്ടിലെത്തിയ എം.എല്‍.എയെയും കൂട്ടാളികളെയും പ്രത്യേക പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നിയമസഭയിലെ ആംഗ്‌ളൊ ഇന്ത്യന്‍ പ്രതിനിധിയായ സ്റ്റീഫന്‍ തന്നെയാണ് പോലീസിന് രേഖാമൂലം പരാതി നല്‍കിയിരുന്നത്.

അഞ്ചുകോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. അഡ്വാന്‍സ് തുകയായ 50 ലക്ഷം രൂപയാണ് ഇവര്‍ കൈമാറാനിരുന്നത്. അറസ്റ്റിലായ മൂന്നുപേരെയും ഇന്ന് ഹൈദരാബാദ് കോടതിയില്‍ ഹാജരാക്കും. തെലങ്കാനയില്‍ ആറു നിയമസഭാ കൗണ്‍സില്‍ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

Scroll To Top