Saturday December 10, 2016
Latest Updates

സര്‍ക്കാര്‍ ഫോണില്‍ കെനിയയ്ക്ക് സ്ഥിരമായി വിളിച്ചുകൊണ്ടിരുന്ന റ്റി ഡി യെ പിടികൂടി 

സര്‍ക്കാര്‍ ഫോണില്‍ കെനിയയ്ക്ക് സ്ഥിരമായി വിളിച്ചുകൊണ്ടിരുന്ന റ്റി ഡി യെ പിടികൂടി 

ഡബ്ലിന്‍ :സര്‍ക്കാര്‍ വക ഫോണില്‍ നിന്നും പീക്ക് ടൈമില്‍ വിദേശത്തേയ്ക്ക് തുടര്‍ച്ചയായി ഫോണ്‍ വിളിച്ചു പൊതു ഖജനാവിന് നഷ്ട്ടമുണ്ടാക്കിയ റ്റി ഡി യെ അന്വേഷണത്തില്‍ പിടികൂടി.പകലോ രാത്രിയിലോ എന്ന വ്യത്യാസമില്ലാതെ ഐറിഷ് പാര്‍ലിമെന്റ് മന്ദിരമായ ലിന്‍സ്റ്റര്‍ ഹൌസില്‍ നിന്നും കെനിയയിലെ പുരുഷ സുഹൃത്തിനെ ഫോണില്‍ വിളിച്ചു കൊണ്ടിരുന്ന മേയോയില്‍ നിന്നുള്ള ഫിനഗേല്‍ റ്റി ഡി മിഖേയേല മുള്‍ഹേരിയ്ക്കാണ് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചു എന്ന പേരുദോഷം വന്നത്.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന മിക്ക ദിവസങ്ങളിലും കെനിയയിലേയ്ക്ക് വിളിച്ചുകൊണ്ടിരുന്ന റ്റി ഡി ഖജനാവിന് ഏകദേശം രണ്ടായിരം യൂറോയോളമാണു നഷ്ടം വരുത്തിയത്.ആരാണ് കെനിയയിലേയ്ക്ക് ഇത്രയധികം ഫോണ്‍ വിളിക്കുന്നതെന്ന് എന്നന്വേഷിച്ച അധികൃതര്‍ ഏറെ പാട്‌പെട്ടാണ് പ്രതിയെ പിടികൂടിയത്.

ഇത്രയും തുക നഷ്ട്ടം വരുമെന്ന് വിചാരിച്ചിരുന്നില്ലെന്നു വെളിപ്പെടുത്തിയ ടി ഡി യോട് ഫോണ്‍ വിളിച്ച തുക തിരികെയടയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top