Tuesday December 06, 2016
Latest Updates

പ്രമുഖ മലയാള നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

പ്രമുഖ മലയാള നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഗോള്‍വേ:ആഗോള വ്യാപകമായ നരഭോജികളുടെ അസാധാരണ യാഥാര്‍ത്ഥ്യങ്ങള്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യിലൂടെയും ബീഭത്സമായ വര്‍ത്തമാനകാല രാഷ്ട്രീയവും മായികമായ ഭൂതകാല മിത്തും ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ യിലൂടെയും മലയാള നോവല്‍ സാഹിത്യത്തില്‍ ഇതിഹാസങ്ങള്‍ തീര്‍ത്ത അതുല്യ പ്രതിഭ ടി.ഡി. രാമകൃഷ്ണന്‍ ഹ്രസ്വകാല സന്ദര്‍ശനത്തിനായി അയര്‍ലണ്ടില്‍ എത്തുന്നു.
നോവലിസ്റ്റ്,വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ പതിനാലിന് തിരുവോണനാളിലെത്തുന്ന അദ്ദേഹം ഗാല്‍വേ,പോര്‍ട്ട്‌ലീഷ്,ഡബ്ലിന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഇരുപത്തി മൂന്നിന് മടങ്ങും.fra-itti

Scroll To Top