Thursday April 26, 2018
Latest Updates

ഡൂപ്ലിക്കേറ്റല്ലാത്ത ഒരു കുന്നംകുളംകാരന് അയര്‍ലണ്ടിലെ മലയാളികളോട് പറയാനുള്ളത് എന്തെന്നാല്‍….(വീഡിയോ)

ഡൂപ്ലിക്കേറ്റല്ലാത്ത ഒരു കുന്നംകുളംകാരന് അയര്‍ലണ്ടിലെ മലയാളികളോട് പറയാനുള്ളത് എന്തെന്നാല്‍….(വീഡിയോ)

ത്തുദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിന് ശേഷം വിശ്രുത മലയാള സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ തിരിച്ചു കേരളത്തിലേയ്ക്ക് മടങ്ങുകയാണ്.

വര്‍ത്തമാനകാല മലയാള സാഹിത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന മലയാള സാഹിത്യകാരന്‍ എന്ന നിലയില്‍ അയര്‍ലണ്ടിലെ മലയാളികളും ടി ഡി രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.

ഉള്ളില്‍ നിറയുന്ന ആര്‍ജ്ജവത്തോടെ സമകാലീന വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന എഴുത്തുകാരന്‍ എന്നതിലുപരി മലയാളിയുടെ രാഷ്ട്രീയ വീക്ഷണങ്ങളെ കൃത്യതയോടെ വിലയിരുത്താനാവുന്ന മനസില്‍ ശുദ്ധതയുള്ള ഒരു ‘പച്ച മനുഷ്യന്‍’എന്ന നിലയിലും എന്നതിലും അദ്ദേഹം വിജയിച്ചു.

സോവിയറ്റ് നാട് മാസികയുടെ മിനുത്ത കടലാസുകളിലെ മനോഹര ചിതങ്ങള്‍ കണ്ട് എല്ലാം വലിയ സ്വപ്നങ്ങള്‍ പോലെ നിന്നിരുന്ന ഒരു കാലത്തില്‍ നിന്നും പിന്നീട്,അതത്ര സുഖകരമല്ലെന്ന തിരിച്ചറിവ് അല്‍പ്പമെങ്കിലും ചിന്തിക്കുന്ന ഏതൊരു സാധാരണ മലയാളിയെപ്പോലെയും രാമകൃഷ്ണനെയും പിടികൂടിയത് മലയാളത്തിന്റെ ഭാഗ്യമായി. അദ്ദേഹം എഴുതിയ ആല്‍ഫ ,ഫ്രാന്‍സിസ് ഇട്ടിക്കോര ,സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായികി എന്ന നോവലുകള്‍ ചരിത്രമേത് ,മിഥ്യയേത് ,യാഥാര്‍ഥ്യമേത് ,ഭാവനയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍, വായനക്കാരനെ പിടിച്ചിരുത്തുന്ന സമകാലികമായ ഒരു തരം സാഹിത്യാനുഭൂതീയിലൂടെ കൊണ്ടുപോകുന്നവയാണ്.

വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായങ്ങളിട്ടുവരുന്ന, ഫാസിസത്തിന്റെ മുന്നില്‍ നിസ്സഹായരായിപ്പോയ ഒരു ജനതയുടെ കഥയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായികിയില്‍ പ്രതിപാദിച്ചിരിക്കുന്നത്.2014 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച സാഹിത്യ കൃതി എന്ന നിലയിലും, ഡി സി ബുക്സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ നോവലാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായികി.

കുന്നംകുളവുമായി ബന്ധപ്പെട്ട് ഒരുപാട് കെട്ടുകഥകളും കേട്ടുകേള്‍വികളുംനമുക്കുണ്ട് എന്നാല്‍, ഇട്ടിക്കോര ഒരു കെട്ടിച്ചമയ്ക്കപ്പെട്ട പുരാവൃത്തമായിരുന്നു. ഇനി നോവലിന് ഭാവിയില്ല, നല്ല നോവലെഴുതാന്‍മാത്രം ബൗദ്ധികശേഷിയുള്ളവര്‍ ഇല്ല എന്നൊക്കെ പറയുന്ന കാലത്താണ് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ പുറത്തിറങ്ങുന്നത്.വളരെയധികം വിവാദങ്ങളും വിമര്‍ശനങ്ങളും നേരിട്ട നോവലാണ് ഇത്.

2010-ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷുടെ പേരിലുള്ള പുരസ്‌കാരം, തുളുനാട് അവാര്‍ഡ് തുടങ്ങിയവ ഈ നോവലിനെ തേടിയെത്തി.2003 ല്‍ പുറത്തിറങ്ങിയ ആല്‍ഫ യാണ് ആദ്യ നോവല്‍.

മലയാളിയുടെ പ്രിയ കഥാകാരനുമായുള്ള ടി ഡി രാമകൃഷ്ണനുമായുള്ള അഭിമുഖമാണ് ഇത്തവണത്തെ കേരളാ ഹൗസ് ലിഫി എമ്മില്‍.
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് , ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.

യു ട്യൂബ് വീഡിയോ ലിങ്ക് താഴെ:

 

Scroll To Top