Thursday November 23, 2017
Latest Updates

2015ല്‍ ഏറ്റവുമധികം ലാഭവിഹിതം നല്‍കിയത് ടി സി എസ്

2015ല്‍ ഏറ്റവുമധികം ലാഭവിഹിതം നല്‍കിയത് ടി സി എസ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഏറ്റവുമധികം ഡിവിഡന്റ് നല്‍കിയത് ഐടി രംഗത്തെ പ്രമുഖരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. പൊതുമേഖല സ്ഥാപനങ്ങളായ കോള്‍ ഇന്ത്യ, ഒഎന്‍ജിസി എന്നിവരെ മറികടന്നാണ് ടി സി എസ് ഒന്നാമതെത്തിയത്.

20142015 സാമ്പത്തിക വര്‍ഷത്തില്‍ 15,474 കോടി രൂപയാണ് ലാഭവിഹത ഇനത്തില്‍ ടിസിഎസ് ആകെ വിതരണം ചെയ്തത് . കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 250% കൂടുതലാണ് കമ്പനി ഡിവിഡണ്ട് നല്‍കിയത്.

രണ്ട് ദശകത്തിനിടെ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി പൊതുമേഖല സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ ഡിവിഡണ്ട് നല്‍കുന്നത്. ഇതിനു മുന്‍പ് 199596 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്. ഒഎന്‍ജിസിയെയും സെയിലിനെയുമായിരുന്നു അന്ന് റിലയന്‍സ് മറികടന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കോള്‍ ഇന്ത്യ ലാഭവിഹിതത്തില്‍ 28.6 ശതമാനത്തിന്റെ കുറവോടെ 13,075 കോടി രൂപയാണ് ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റായി നല്‍കിയത്. ഒഎന്‍ജിസി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത 8,128 കോടി രൂപതന്നെയാണ് ഈ വര്‍ഷവും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി നല്‍കിയത്.

Scroll To Top