Saturday March 25, 2017
Latest Updates

സീറ്റ് ബെല്‍ട്ട് സുരക്ഷിതമല്ല:ടയോട്ട ലക്ഷക്കണക്കിന് കാറുകള്‍ തിരികെ വിളിക്കുന്നു

സീറ്റ് ബെല്‍ട്ട് സുരക്ഷിതമല്ല:ടയോട്ട ലക്ഷക്കണക്കിന് കാറുകള്‍ തിരികെ വിളിക്കുന്നു

ഡബ്ലിന്‍: ടയോട്ട കമ്പനി വിപണിയില്‍ നിന്നും ലക്ഷക്കണക്കിന് കാറുകള്‍ തിരിച്ച് വിളിക്കുന്നു. തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകവ്യാപകമായി 2.9 മില്യന്‍ കാറുകളാണ് ടയോട്ട തിരിച്ച് വിളിക്കുന്നത്. തിരിച്ച് വിളിക്കുന്നവയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള കാറുകളും ഉള്‍പ്പെടുന്നു.അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് സീറ്റ് ബെല്‍റ്റുകള്‍ പ്രവര്‍ത്തന തകരാറിലാവുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് കമ്പനിയെ പുതിയ തീരുമാനത്തിന് നിര്‍ബന്ധിതരാക്കിയത്.

2014 ല്‍ ടയോട്ട വാഹനങ്ങളുടെ ബ്രേക്കിന് തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നും വാഹനങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

ഒരു മില്യന്‍ കാറുകള്‍ ജപ്പാനിലെ യൂണിറ്റിലുംബാക്കി കാറുകള്‍ പുറത്തും പരിശോധിക്കും.2005 മാര്‍ച്ചിനും 2014 സെപ്റ്റംബറിനും ഇടയ്ക്ക് വിപണിയില്‍ ഇറങ്ങിയ RAV4 SUV മോഡല്‍ വാഹനങ്ങളിലാണ് തകരാറ്.യൂറോപ്പില്‍ മാത്രം ആറ് ലക്ഷം കാറുകള്‍ക്ക് തകരാര്‍ ഉള്ളതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം പുതിയതായി കണ്ടെത്തിയ തകരാറ് മൂലം അപകടങ്ങളോ മരണങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ഇല്ലെന്ന് ടയോട്ട വ്യക്തമാക്കി.

.

Scroll To Top