Tuesday December 06, 2016
Latest Updates

ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നത് ദിവസം അഞ്ചു മണിക്കൂറില്‍ താഴെയെന്ന് സര്‍വ്വേ

ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നത് ദിവസം അഞ്ചു മണിക്കൂറില്‍ താഴെയെന്ന് സര്‍വ്വേ

ഡബ്ലിന്‍: നഗരത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നത് ദിവസം അഞ്ചു മണിക്കൂറില്‍ താഴെയെന്ന് സര്‍വ്വേ. കോര്‍ക്ക്, അത്‌ലോണ്‍ എന്നിവിടങ്ങളെ അപേക്ഷിച്ച് മണിക്കൂറില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഡബ്ലിനിലാണെന്നും സര്‍വ്വേ പറയുന്നു. ആഴ്ചയില്‍ 5.3 ദിവസം മാത്രമേ ഡ്രൈവര്‍മാര്‍ ജോലി ചെയ്യാറുള്ളൂ എന്നും ഡബ്ലിന്‍ ലൈവ് വെളിപ്പെടുത്തുന്നു.

ദി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എന്‍.ടി.എ) നടത്തിയ സര്‍വ്വേ പ്രകാരം റോഡിലുള്ളതിന്റെ മൊത്തം സമയത്തിന്റെ 42% മാത്രമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഒരു മാസത്തോളം ഡ്രൈവര്‍മാരെ റിസര്‍ച്ച് ചെയ്താണ് എന്‍.ടി.എ ഈ നിഗമനങ്ങളിലെത്തിച്ചേര്‍ന്നിരിക്കുന്നത്. ശരാശരി ഓട്ടക്കൂലിയായി 14.97 യൂറോയാണ് ഡബ്ലിനിലെ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നത്. കോര്‍ക്കില്‍ ഇത് 12.96 യൂറോയും, അത്‌ലോണില്‍ ഇത് 10.72 യൂറോയുമാണ്. ഡബ്ലിനില്‍ ഇവര്‍ക്ക് മണിക്കൂറില്‍ 24.80 യൂറോയും വരുമാനമായി ലഭിക്കുന്നു.

അതേസമയം ആഴ്ചയിലെ കണക്കെടുക്കുമ്പോള്‍ ഡബ്ലിന്‍ ഡ്രൈവര്‍മാര്‍ 635 യൂറോയാണ് ഉണ്ടാക്കുന്നത്. കോര്‍ക്കിലെ ഡ്രൈവര്‍മാര്‍ 650 യൂറോയും അത്‌ലോണിലുള്ളവര്‍ 382 യൂറോയും ഉണ്ടാക്കുന്നു.കൂടുതല്‍ ഐറിഷ് വംശജര്‍ കൊഴിഞ്ഞു പോകുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ വന്‍ തോതില്‍ ടാക്‌സി ഡ്രൈവര്‍മാരായി ഇപ്പോള്‍ ജോലിയില്‍ പ്രവേശിക്കുന്നുണ്ട്.

Scroll To Top