Monday April 24, 2017
Latest Updates

പുതിയ വീടു വാങ്ങുന്നവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ടാക്‌സ് റിബേറ്റ്,പദ്ധതിയില്‍ അവ്യക്തത

പുതിയ വീടു വാങ്ങുന്നവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ടാക്‌സ് റിബേറ്റ്,പദ്ധതിയില്‍ അവ്യക്തത

ഡബ്ലിന്‍:പുതിയ വീടു വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന കാര്യം ഉറപ്പായി. അടുത്ത ബജറ്റില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. ഒരു കുടുംബത്തിന് 10,000 യൂറോയോളം സഹായം ലഭ്യമാകുന്ന വിധം പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്വന്തായി ഒരു വീട് ആഗ്രഹിക്കുന്ന ആയിരക്കണക്കിനു പേര്‍ക്ക് വലിയ സഹായമായി മാറും ഈ പദ്ധതി. ടാക്സ് റിബേറ്റ് ആയാണ് ഈ തുക ജനങ്ങളിലേയ്ക്കെത്തുക. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പില്‍ വരുത്തും.

പുതിയ വീടുകള്‍ വാങ്ങുമ്പോള്‍ മാത്രമേ ഈ പദ്ധതി വഴി സഹായം ലഭിക്കൂ എന്ന നിര്‍ദേശനത്തിനെതിരെ പക്ഷെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.നിര്‍മ്മാണകമ്പനികളെ സഹായിക്കാനാണ് ഈ നടപടിയെന്നും ആക്ഷേപമുണ്ട്.

Scroll To Top