Monday January 23, 2017
Latest Updates

ആദ്യമായി വീടു വാങ്ങിയവര്‍ സര്‍ക്കാരിനെതിരെ,ടാക്‌സ് റിബേറ്റ് പരിമിതപ്പെടുത്തി

ആദ്യമായി വീടു വാങ്ങിയവര്‍ സര്‍ക്കാരിനെതിരെ,ടാക്‌സ് റിബേറ്റ് പരിമിതപ്പെടുത്തി

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ടാക്സ് റിബേറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. 10,000 യൂറോ വരെ ടാക്സ് ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒക്ടോബര്‍ 11നാണ് ബജറ്റ് അവതരണം.

അതേസമയം കഴിഞ്ഞ ജൂലൈ പകുതിക്ക് മുമ്പ് വീട് വാങ്ങിയവര്‍ക്ക് ഈ സഹായം ലഭിക്കില്ല എന്നുള്ളത് ഇവരെ സര്‍ക്കാരിന് എതിരാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിക്കില്ലെന്ന് ധനകാര്യമന്ത്രി മൈക്കല്‍ നൂനാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇവര്‍ക്ക് സഹായം നല്‍കുന്നത് പദ്ധതി ലക്ഷ്യത്തിലെത്താതിരിക്കാന്‍ കാരണമാകുമെന്നാണ് മന്ത്രി പറയുന്നത്.

പുതുതായി നിര്‍മ്മിച്ച വീട് വാങ്ങുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതി വഴി സഹായം ലഭിക്കൂ. 10,000 യൂറോ വരെ ടാക്സ് റിബേറ്റ് ആയാണ് സഹായം നല്‍കുക. ഡബ്ലിനില്‍ ഇത്തരം വീടുകള്‍ക്ക് 300,000 യൂറോയും, കോര്‍ക്കില്‍ 250,000 യൂറോയും ആണ് ശരാശരി വില. ജൂലൈ 19ന് ശേഷം വീട് വാങ്ങിയവര്‍ക്കും, ഇനി വാങ്ങാനിരിക്കുന്നവര്‍ക്കും മാത്രമേ സഹായം ലഭിക്കൂ എന്നതാണ് ജനങ്ങളെ സര്‍ക്കാരിന് എതിരാക്കിയിരിക്കുന്നത്. ജൂലൈ 19നാണ് സര്‍ക്കാരിന്റെ ഈ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ചത്.

Scroll To Top