Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ഓരോ വ്യക്തിക്കും ടാക്‌സ് നിരക്കില്‍ പ്രതിവര്‍ഷം 5,000 യൂറോയെങ്കിലും ലാഭം വരുത്തുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെന്നി:അധികാരം തിരിച്ചു പിടിയ്ക്കാന്‍ ഫിനഗേല്‍ 

അയര്‍ലണ്ടിലെ ഓരോ വ്യക്തിക്കും ടാക്‌സ് നിരക്കില്‍ പ്രതിവര്‍ഷം 5,000 യൂറോയെങ്കിലും ലാഭം വരുത്തുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെന്നി:അധികാരം തിരിച്ചു പിടിയ്ക്കാന്‍ ഫിനഗേല്‍ 

ഡബ്ലിന്‍:ഫെബ്രുവരിയില്‍ നടക്കുന്ന ഐറീഷ് പാര്‍ലമെന്റിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ഏതുവിധേനെയും ഭരണത്തില്‍ തിരികെയെത്താനുള്ള തന്ത്രങ്ങളുമായി പ്രധാനമന്ത്രി എന്ട കെന്നിയും ഫിനഗേല്‍ പാര്‍ട്ടിയും രംഗത്തെത്തി.നിലവിലുള്ള ടാക്‌സില്‍ ആയിരക്കണക്കിന് യൂറോയുടെ കുറവ് നല്‍കുമെന്നാതായിരിക്കും കെന്നിയുടെ അടുത്ത തിരഞ്ഞെടുപ്പിലേയ്ക്കുള്ള തുരുപ്പു ചീട്ടെന്ന് അദ്ദേഹം തന്നെ ഇന്നലെ വെളിപ്പെടുത്തിയതോടെ ഫിനഗേല്‍ കൂടുതല്‍ ജനപ്രീയ പാര്‍ട്ടിയാകുന്നതായാണ് സൂചനകള്‍.

അമേരിക്കയിലേയും,യൂ കെ യുടെയും ടാക്‌സ് ഘടന സാധാരണക്കാര്‍ക്ക് ഉറപ്പുവരുത്തുന്നത്ര വരുമാനം അയര്‍ലണ്ടിലെ ജനങ്ങള്‍ക്കും ലഭ്യമാക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് കെന്നി പറഞ്ഞു.

അടുത്തിയിടെ നടന്ന ഒരു പഠനത്തില്‍ അമേരിക്കയിലെ ടാക്‌സ് നിരക്ക് അയര്‍ലണ്ടിലെ സമാന അവസ്ഥയിലുള്ള ഒരാള്‍ നല്‍കുന്നതില്‍ നിന്നും പതിനായിരം യൂറോയും,ബ്രിട്ടണിലെ സമാന അവസ്ഥയുള്ള ഒരാള്‍ നല്‍കുന്നതില്‍ നിന്നും 6000 യൂറോയും വരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു.യൂ കെ യിലെ ടാക്‌സിന്റെ ശരാശരി എന്ട്രി പോയിന്റ് 45 ശതമാനം ആയിരിക്കേ അയര്‍ലണ്ട് ജനുവരി 1 മുതല്‍ ഈടാക്കുന്നത് 49.5 % മാണ് .യൂ കെ യിലെയും അമേരിക്കയിലേയും ടാക്‌സ് ഘടനയുടെ നിരക്ക് അയര്‍ലണ്ടില്‍ പ്രായോഗികമാക്കിയാല്‍ മാസവരുമാനത്തില്‍ കുറഞ്ഞത് 500 യൂറോയുടെ വര്‍ധനവ് പ്രതീക്ഷിക്കാം എന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 

ഫിനഗേല്‍ വീണ്ടും അധികാരമേറ്റാല്‍ കുറഞ്ഞ വരുമാനക്കാരായ രക്ഷകര്‍ത്താക്കള്‍ എവിടെ ജോലി ചെയ്യുന്നവരായാലും മണിക്കൂറില്‍ 11.75 യൂറോ വരുമാനം നേടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കെന്നി നേരത്തെ വ്യക്തമാക്കിയിരുന്നു,യൂണിവേഴ്‌സല്‍ സോഷ്യല്‍ സര്‍വീസ് ചാര്‍ജ് കുറച്ചും, 9.15 യൂറോ മണിക്കൂര്‍ കൂലി വര്‍ദ്ധിപ്പിക്കുന്നതും ഏകോപിപ്പിച്ചാവും കൂടിയ വരുമാനം ജീവനക്കാര്‍ക്ക് ലഭിക്കുക.

ഈ വിധത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കും കൂടിയ വരുമാനക്കാര്‍ക്കും പ്രതിവര്‍ഷം 5,000 യൂറോയുടെ വര്‍ദ്ധനവ് ഉറപ്പ് വരുത്തും എന്നാണ് ഫിനഗേല്‍ വൃത്തങ്ങള്‍ പറയുന്നത്,

കഴിഞ്ഞ ആഴ്ച നടന്ന അഭിപ്രായ സര്‍വെയില്‍ ഫിനഗേല്‍ ജനപിന്തുണയില്‍ ഒരു പോയിന്റ് കൂട്ടി 32 പോയിന്റില്‍ എത്തി.സഖ്യ കക്ഷിയായ ലേബര്‍ പാര്‍ട്ടിയ്ക്ക് 2 പോയിന്റ് വര്‍ദ്ധിപ്പിക്കാനായി.ആകെ 41 പോയിന്റോടെ ഭരണകക്ഷി മുന്നേറുന്നു എന്ന റിപ്പോര്‍ട്ടിനിടെ വിജയം ഉറപ്പിക്കാനുള്ള മുന്നണിയുടെ തന്ത്രമാണ് ടാക്‌സ് ഇളവു നല്കുമെന്ന പ്രഖ്യാപനത്തിലൂടെ കെന്നി ഇന്നലെ നടത്തിയത്,

Scroll To Top