Saturday December 03, 2016
Latest Updates

1.4 മില്യന്‍ നികുതി വെട്ടിച്ച സ്‌പ്രേ പെയ്ന്റര്‍ക്ക് 220 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വീസ് ശിക്ഷ

1.4 മില്യന്‍ നികുതി വെട്ടിച്ച സ്‌പ്രേ പെയ്ന്റര്‍ക്ക് 220 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വീസ് ശിക്ഷ

ഡബ്ലിന്‍: 1.4 മില്യന്‍ നികുതി വെട്ടിച്ച സ്‌പ്രേ പെയ്ന്റര്‍ക്ക് 220 മണിക്കൂര്‍കമ്മ്യൂണിറ്റി സര്‍വീസ് ശിക്ഷ വിധിച്ചു. ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ട്രെവര്‍ ഡിക്‌സന്‍ എന്ന 57ക്കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കി നല്‍കിയാണ്കമ്മ്യൂണിറ്റി സര്‍വീസ് വിധിച്ചത്. രണ്ടര വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാമായിരുന്ന കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. 2002 മുതല്‍ 2008 വരെ നികുതി വെട്ടിച്ചതിനാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

ഡബ്ലിനിലെ ഷെങ്കില്‍ സ്വദേശിയാണ് ഇയാള്‍. വാറ്റ് ഇന്‍വോയിസില്‍ കൃത്രിമം കാട്ടി, ആദായ നികുതി വെട്ടിച്ചു തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 2008 ലാണ് ഇയാളുടെ നികുതി ഇടപാടുകളെക്കുറിച്ച് റവന്യൂ അധികൃതര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിപ്പ് കണ്ടെത്തുകയായിരുന്നു. 2002 മുതല്‍ 2008 വരെ ഡബ്ലിന്‍ ബസിന് സ്‌പ്രേ പെയ്ന്റ് ചെയ്യ്യുന്ന ഗ്രീനി ഗ്രാഫിക്‌സ് എന്ന സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു എന്നാണു ഇയാള്‍ റവന്യൂവില്‍ നല്‍കിയിരുന്ന വിവരം.

എന്നാല്‍ ഇതേ കാലയളവില്‍ ഡിക്‌സന്റെയും ഭാര്യയുടെയും ബാങ്ക് അക്കൌണ്ടിലേക്ക്1.69 മില്യന്‍ യൂറോ നിക്ഷേപിച്ചതായി റവന്യൂ അധികൃതര്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഇയാളെ റവന്യൂ പിടികൂടിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി 2012 ഏപ്രിലില്‍ റവന്യൂ അധികൃതര്‍ ഡിക്‌സന്റെ വീട് റെയ്ഡ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നികുതി വെട്ടിച്ചതായി സമ്മതിക്കുകയും ചെയ്തു.തുടര്‍ന്ന് ഇയാള്‍ അടയ്ക്കാനുള്ള നികുതി കണക്കാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ബാങ്ക് അക്കൌണ്ടുകളില്‍ സംശയാസ്പദമായ രീതിയില്‍ പണം കണ്ടെത്തുന്നവരെ പിടി കൂടുന്നതിനായി രാജ്യവ്യാപകമായി നടന്ന തിരച്ചിലിന്റെ ഭാഗമായാണ് ഇയാളുടെ അക്കൌണ്ട് കണ്ടെത്തിയത്.

Scroll To Top