Saturday December 03, 2016
Latest Updates

നികുതി കുടിശിക വരുത്തിയ കമ്പനികളുടെ പേരുകള്‍ പുറത്ത് വിട്ടു

നികുതി കുടിശിക വരുത്തിയ കമ്പനികളുടെ പേരുകള്‍ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: നികുതി കുടിശിക വരുത്തിയ ഭീമന്‍ കമ്പനികളുടെ പേരുവിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു.  നികുതി കുടിശ്ശിക വരുത്തിയെന്ന് ആദായ നികുതി വകുപ്പ് ആരോപിക്കുന്ന 18 കമ്പനികളില്‍ പതിനൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. 500 കോടി രൂപയുടെ നികുതി കുടിശികയാണ് ഈ 18 സ്ഥാപനങ്ങള്‍ ചേര്‍ന്ന് അടക്കാനുള്ളതെന്ന് ആദായ നികുതി വിഭാഗം പുറത്തിറക്കിയ രേഖകളില്‍നിന്ന് വ്യക്തമാക്കുന്നു.

സൊമാനി സിമന്റ് (27.47 കോടി), ബഌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (75.11), ആപ്പിള്‍ ടെക് സൊല്യൂഷന്‍സ് (27.07), ജുപീറ്റര്‍ ബിസിനസ് (21.31), ഹിരാക് ബയോടെക് (18.54) എന്നീ കമ്പനികളെ കൂടാതെ ഗുജറാത്ത് ആസ്ഥാനമായ കമ്പനികളായ ഐക്കോണ്‍ ബയോ ഫാര്‍മ ആന്റ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് (17.69), ബാനിയന്‍ ആന്റ് ബെറി അലോയ്‌സ് (17.48), ലക്ഷ്മിനാരായണന്‍ ടി താക്കര്‍ (12.49), വിരാഗ് ഡൈയിങ് ആന്റ് പ്രിന്റിങ് (18.57), പൂനം ഇന്റസ്ട്രീസ് (15.84), കുന്‍വര്‍ അജയ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് (15.00) എന്നിവയാണ് പുറത്ത് വിട്ട പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ജയ്പൂര്‍ ആസ്ഥാനമായുള്ള ഗോള്‍ഡ്‌സൂക്ക് ട്രേഡ് ഇന്ത്യ (75.47), കൊല്‍ക്കത്തയിലുള്ള വിക്ടര്‍ ക്രഡിറ്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ (13.81), മുംബൈ ആസ്ഥാനമായുള്ള നോബിള്‍ മര്‍ച്ചന്റൈസ് (11.93), പൂനയിലെ ജി.കെ ധര്‍നെ (38.31) എന്നീ കമ്പനികളും ലിസ്റ്റിലുണ്ട്.

Scroll To Top