Tuesday December 06, 2016
Latest Updates

ഇന്ത്യന്‍ പാല്‍ വില്‍പ്പന രംഗത്തേക്ക് ടാറ്റാ വരുന്നു,പിന്നില്‍ അയര്‍ലണ്ടിന്റെ സഹകരണം ?

ഇന്ത്യന്‍ പാല്‍ വില്‍പ്പന രംഗത്തേക്ക് ടാറ്റാ വരുന്നു,പിന്നില്‍ അയര്‍ലണ്ടിന്റെ സഹകരണം ?

ഹൈദരാബാദ്: ടാറ്റാ ഗ്രൂപ്പ് പാല്‍ വില്‍പന രംഗത്തേക്കു കടക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായ ക്രീംലൈന്‍ ഡയറിയില്‍ ഓഹരികള്‍ സ്വന്തമാക്കിയാണ് ടാറ്റാ പുതിയ മേഖലയിലേക്കു പ്രവേശിക്കുന്നത്. 

വര്‍ഷം 700 കോടി രൂപ വാര്‍ഷിക വിറ്റുവുള്ള സ്ഥാപനമാണ് ഹൈദരാബാദ് ആസ്ഥാനമായ ക്രീംലൈന്‍ ഡയറി. ജഴ്‌സി മില്‍ക് എന്ന പേരില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തനം. ടാറ്റാ ക്യാപ്പിറ്റലും മോത്തിലാല്‍ ഓസ്വാള്‍ ഗ്രൂപ്പും ചേര്‍ന്ന് 420 കോടി രൂപ മുടക്കിയാണ് ക്രീം ലൈന്‍ ഡയറിയുടെ 60 %ഓഹരികള്‍ സ്വന്തമാക്കുന്നത്.dairy

ഇതോടെ ക്രീം ലൈന്‍ ആസ്തി 700 കോടിയിലെത്തും. നിലവില്‍ 30 ചില്ലിങ് യൂണിറ്റുകളാണ് ക്രീംലൈനിന് ഉള്ളത്. 28 വര്‍ഷമായി ആന്ധ്രയിലെ മുന്‍നിര പാല്‍ കമ്പനിയാണ് ക്രീം ലൈന്‍. കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നതിനൊപ്പം സ്വന്തമായും നിരവധി ഫാമുകള്‍ കമ്പനിക്കുണ്ട്. ദിവസവും ഏഴു ലക്ഷം ലിറ്റര്‍ പാല്‍ ആണ് വില്‍ക്കുന്നത്. 18,000 കോടി രൂപ വിറ്റുവരവുള്ള അമൂല്‍ ഗ്രൂപ്പിനൊപ്പം മല്‍സരിക്കാന്‍ ക്രീംലൈനിനെ പര്യാപ്തമാക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.

ഇതിനിടെ അയര്‍ലണ്ടിലെ കെറിയിലുള്ള വന്‍കിട പാല്‍ ഉദ്പാദകകമ്പനിയുമായി ടാറ്റയുടെ പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ഇന്ത്യയിലെ പാല്‍ വിപണിയില്‍ ഐറിഷ് സഹകരണം തേടാനുള്ള തയാറെടുപ്പായി അത് കരുതപ്പെട്ടിരുന്നു.ഇന്ത്യയിലെ പ്രാദേശിക ഡയറി ഫാക്റ്ററികള്‍ പോലും അയര്‍ലണ്ടിന്റെ പാല്‍പ്പൊടിയടക്കമുള്ള പാല്‍ ഉദ്പന്നങ്ങള്‍ വന്‍ തോതിലാണ് വിപണനം ചെയ്യുന്നത്.

ആഗോള പാല്‍ ഉദ്പാദനത്തിന്റെ 17 % ഇന്ത്യയ്ക്ക് സ്വന്തമായുണ്ടെങ്കിലും അത് ഭാവിയിലേയ്ക്കുള്ള ഉപഭോഗത്തിന് അനുയോജ്യമാവുന്നില്ലെന്നാണ് കണ്ടെത്തല്‍.ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം മത്സരിക്കുന്നുമുണ്ട്.fat

Scroll To Top