Thursday December 08, 2016
Latest Updates

ടാറ്റാ സ്റ്റീലിന്റെ വില്‍പ്പന:വാര്‍ത്തകളില്‍ നിറഞ്ഞ് സൈറസ് മിസ്ത്രി

ടാറ്റാ സ്റ്റീലിന്റെ വില്‍പ്പന:വാര്‍ത്തകളില്‍ നിറഞ്ഞ് സൈറസ് മിസ്ത്രി

ഡബ്ലിന്‍: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യക്കാരനുമായ സൈറസ് മിസ്ത്രിയാണ് ഈയിടെയായി യൂറോപ്പിലെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. യു.കെയിലെ ടാറ്റയുടെ സ്റ്റീല്‍ ബിസിനസ് നഷ്ടത്തിലായതും കമ്പനി വില്‍ക്കാന്‍ തീരുമാനിച്ചതും ഈയിടെ വലിയ വാര്‍ത്തയായിരുന്നു.ചൈനയില്‍ നിന്നുള്ള വന്‍ ഇറക്കുമതിയാണ് യൂറോപ്പിലെ കമ്പനികളെ നഷ്ടത്തിലേയ്ക്ക് നയിച്ചതെന്നും സൂചനയുണ്ടായിരുന്നു.

ടാറ്റയുടെ വെയില്‍സിലുള്ള കമ്പനിയായ പോര്‍ട്ട് ടാല്‍ബോട്ട് സ്റ്റീല്‍ വര്‍ക്ക്‌സ് പൂട്ടിയാല്‍ 15,000ഓളം പേര്‍ക്കാകും ജോലി നഷ്ടപ്പെടുക. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു വരികയുമാണ്. ബിസിനസ് വില്‍ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ബ്രിട്ടിഷ് സര്‍ക്കാരിന് കഴിയാത്ത പക്ഷം തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം വന്നു ചേരുക സൈറസ് മിസ്ത്രിയുടെ ചുമലിലാകും.

48കാരനായ മിസ്ത്രി ലോകത്തെ ഏറ്റവും ധനികരിലൊരാളായ പല്ലോന്‍ഞ്ഞി ഷാപ്പൂര്‍ജി മിസ്ത്രിയുടെ ഏറ്റവും ഇളയ പുത്രനാണ്. അമ്മ ഡബ്ലിന്‍കാരിയായ പാറ്റ്‌സി പെറിന്‍ ഡബാഷ്. പാഴ്‌സി കമ്മ്യൂണിറ്റിക്കാരായ മിസ്ത്രിടാറ്റ കുടുംബങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് ഉള്ളത്.

Scroll To Top