Sunday December 04, 2016
Latest Updates

ഐറിഷ് യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് ടാറ്റായുടെ വിദ്യാഭ്യാസ പദ്ധതിക്ക് അയര്‍ലണ്ടില്‍ തുടക്കമായി

ഐറിഷ് യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് ടാറ്റായുടെ വിദ്യാഭ്യാസ പദ്ധതിക്ക് അയര്‍ലണ്ടില്‍ തുടക്കമായി

ഡബ്ലിന്‍: ടാറ്റയുടെ വിദ്യാഭ്യാസ പദ്ധതിക്ക് അയര്‍ലണ്ടില്‍ തുടക്കമായി. ഐറിഷ് യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്നാണ് അയര്‍ലണ്ടില്‍ ടാറ്റയുടെ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായത്. ഐറിഷ് യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകള്‍ ഓണ്‍ലൈന്‍ മുഖേന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠിക്കാന്‍ അവസരം ഒരുക്കുന്നതാണ് പദ്ധതി.ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈനായി ഐറിഷ് യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകളില്‍ പങ്കെടുപ്പിക്കാനുള്ള ബ്രഹത് പദ്ധതിയ്ക്കാണ് ടാറ്റയുടെ പുറപ്പാട്.ഇത് മൂലം ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് ബില്യന്‍ കണക്കിനുള്ള ഗാനഗമ മാര്‍ഗവും തുറന്നു കിട്ടും 

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ നടരാജന്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നടരാജന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ചൊവ്വാഴ്ച ഐറിഷ് യൂണിവേഴ്‌സിറ്റികളിലെ ഡീന്‍മാര്‍, വൈസ് ഡീന്‍മാര്‍, മുതിര്‍ന്ന അക്കാദമിക് വിദഗ്ദര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ട്രിനിറ്റി കോളജ്, യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്ക്, യൂണിവേഴ്‌സിറ്റി ഓഫ് ലിമെറിക്ക് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള അധികൃതരുമായാണ് ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി എന്‍ഡ കെന്നിയുമായും മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടനുമായും ടാറ്റ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഓണ്‍ലൈന്‍ കോഴ്‌സിനു സാങ്കേതിക സഹായം നല്‍കുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ്. അയര്‍ലണ്ടിലെ വ്യവസായ സൌഹൃദ അന്തരീക്ഷവും ഐറിഷ് യൂണിവേഴ്‌സിറ്റികളുടെ ലോകനിലവാരവുമാണ് ടാറ്റയെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിച്ചതെന്ന് നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. 

ടാറ്റയിലെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളും അയര്‍ലണ്ടിലെ ഏറ്റവും സമ്പന്നനുമായ പല്ലോഞ്ചി മിസ്ത്രിയും ഓണ്‍ലൈന്‍ പഠന പദ്ധതിയുടെ നേതൃത്വത്തിലുണ്ട്. ഐറിഷ് യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചതിനു പുറമേ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ പ്രവര്‍ത്തനം അയര്‍ലണ്ടില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. നിലവില്‍ ടിസിഎസിന് അയര്‍ലണ്ടില്‍ 150 ജീവനക്കാരുണ്ട്. ഭാവിയില്‍ ജീവനക്കാരുടെ എണ്ണം കൂട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കും. 

Scroll To Top