Thursday December 08, 2016
Latest Updates

ഇന്ത്യയിലെ തമ്മില്‍ തല്ലും ,ഐറിഷ് ക്രിക്കറ്റ് ബോര്‍ഡും

ഇന്ത്യയിലെ തമ്മില്‍ തല്ലും ,ഐറിഷ് ക്രിക്കറ്റ് ബോര്‍ഡും

പ്രശസ്ത ഇന്ത്യന്‍ കമ്പനിയായ ടാറ്റയിലെ ഉടമകള്‍ തമ്മിലുള്ള തര്‍ക്കം, കമ്പനിയുടെ അയര്‍ലണ്ട് നിക്ഷേപത്തെ ബാധിക്കില്ലെന്ന് ടാറ്റയുടെ അടുത്ത സുഹൃത്തും, ബിസിനസുകാരനും ആര്‍ടിഇ പ്രതിനിധിയുമായ പീറ്റര്‍ കാസി. ഐറിഷ് പാസ്പോര്‍ട്ട് ഉള്ള സൈറസ് മിസ്ത്രിയെ ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള കമ്പനി തീരുമാനം രാജ്യത്തെ നിക്ഷേപത്തിന് യാതൊരു കോട്ടവും ഉണ്ടാക്കില്ലെന്നും കാസി വ്യക്തമാക്കി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും, റോയല്‍ കോളഡ് ഓഫ് ഫിസിഷ്യന്‍സും ചേര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിന് ചുക്കാന്‍ പിടിച്ചത് കാസിയായിരുന്നു. ഐറിഷ് ക്രിക്കറ്റ് ബോര്‍ഡിന് സ്പോണ്‍സര്‍ഷിപ്പ് വഴി വര്‍ഷം 250,000 യൂറോയും ടാറ്റ നല്‍കുന്നുണ്ട്. സൈറസ് മിസ്ത്രിയുടെ കുടുംബ കമ്പനിയായ ഷാപൂര്‍ജി പലോന്‍ജി ഗ്രൂപ്പുമായി ചേര്‍ന്നായിരുന്നു ഈ സ്പോണ്‍സര്‍ഷിപ്പ്.

ടാറ്റയുടെ ടാറ്റ സണ്‍സ് ബിസിനസിന്റെ 18.2% ഷെയര്‍ പലോന്‍ജി ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. പലോന്‍ജി മിസ്ത്രി ഡബ്ലിന്‍കാരിയായ പാറ്റ്സി പെറിന്‍ ഡബാഷിനെ 1939ല്‍ വിവാഹം ചെയ്യുകയായിരുന്നു.തുടര്‍ന്ന് ഐറിഷ് പൗരത്വം സ്വീകരിച്ച പല്ലോന്‍ജിയാണ് അയര്‍ലണ്ടിലെ ഏറ്റവും വലിയ ധനികന്‍.ഇവരുടെ ഏറ്റവും ഇളയ മകനാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന സൈറസ് മിസ്ത്രി. ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കാളാഴ്ച ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

Scroll To Top