Saturday December 10, 2016
Latest Updates

സെമി ഓട്ടോമാറ്റിക് ടാറ്റ നാനോ പുറത്തിറങ്ങി

സെമി ഓട്ടോമാറ്റിക് ടാറ്റ നാനോ പുറത്തിറങ്ങി

ടാറ്റ നാനോ ജെന്‍എക്‌സ് മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. പുതുപുത്തന്‍ ഡിസൈനില്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സടക്കമുള്ള പുത്തന്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചെത്തുന്ന മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം കാത്തിരുന്നത്.

മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള മോഡലിന് 25.4 കിലോമീറ്ററും, സെമി ഓട്ടൊമാറ്റിക് മോഡലിന് 21.9 കിലോമീറ്ററുമാണ് മൈലേജ്. ഇന്ധനടാങ്കിന്റെ ശേഷി 24 ലിറ്ററായി ഉയര്‍ത്തിയിരിക്കുന്നു. 64സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 38.19 പിഎസ് കരുത്തും, 4000 ആര്‍പിഎമ്മില്‍ 51 എന്‍എം ടോര്‍ക്കും നല്‍കുന്നു. മാനുവല്‍ ഗിയര്‍ബോക്‌സ് നാലു സ്പീഡും, സെമി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് അഞ്ചു സ്പീഡുമാണ്

പുതുക്കിയ സ്റ്റിയറിങ്ങ് വീല്‍, മെച്ചപ്പെട്ട മ്യൂസിക് സിസ്റ്റം, മുന്‍ ക്യാബിനില്‍ പവര്‍ വിന്‍ഡോകള്‍, ചാര്‍ജിങ്ങ് ഔട്ട്‌ലെറ്റുകള്‍ എന്നിവയാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട സവിശേഷതകള്‍.

എക്‌സ്ഇ: 1.99 ലക്ഷം രൂപ, എക്‌സ്എം: 2.29 ലക്ഷം രൂപ, എക്‌സ്ടി: 2.49 ലക്ഷം രൂപ, എക്‌സ്എംഎ: 2.69 ലക്ഷം രൂപ, എക്‌സ്ടിഎ: 2,89 ലക്ഷം രൂപ എന്നിങ്ങനെയാണ് വിവിധ മോഡലുകളുടെ വിലകള്‍.

Scroll To Top