Friday December 09, 2016
Latest Updates

പരാതികള്‍ പരിഹരിച്ച് പുതുക്കിയ നാനോയുമായി റ്റാറ്റ; ജെന്‍എക്‌സ് അവതരിപ്പിക്കപ്പെട്ടു

പരാതികള്‍ പരിഹരിച്ച് പുതുക്കിയ നാനോയുമായി റ്റാറ്റ; ജെന്‍എക്‌സ് അവതരിപ്പിക്കപ്പെട്ടു

റ്റാറ്റ നാനോയുടെ പുതിയ പതിപ്പായ ജെന്‍എക്‌സ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. മാധ്യമപ്രവര്‍ത്തകരും മറ്റു ക്ഷണിക്കപെട്ട അതിഥികളും മാത്രമടങ്ങുന്ന ചടങ്ങിലാണ് വാഹനം അവതരിപ്പിക്കപെട്ടത്.

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ടാറ്റ നാനോ എഫ് ട്രേ?!ാണിക്, ആക്ടിവ് കണ്‍സപ്റ്റുകളുടെ ഡിസൈന്‍ അതേപടി സ്വീകരിച്ചാണ് ജെന്‍എക്‌സ് മോഡല്‍ ഇറക്കിയിരിക്കുന്നത്.

പുതിയ ബംപറുകള്‍. ടെയ്‌ല്‌ഗേറ്റ് സ്‌പോയ്‌ലറുകള്‍ തുടങ്ങിയ പുതുക്കലുകള്‍ റ്റാറ്റ എക്സ്റ്റീരിയറില്‍ നല്കിയിരിക്കുന്നു. ‘ഇന്‍ഫിനിറ്റി ഗ്രില്‍’ എന്നു റ്റാറ്റ വിശേഷിപ്പിച്ച പുതിയ നാനോ ഗ്രില്‍ തന്നെയാണ് കാഴ്ചയിലെ പ്രധാന സവിശേഷത. വലിപ്പമേറിയ എയര്‍ഡാമുകളും നല്‍കിയിരിക്കുന്നു.

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളുടെ വിഭാഗത്തില്‍ ആരും ഇതേ വരെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിച്ചിട്ടില്ല. ജെന്‍എക്‌സ് മോഡല്‍ വിപണിയിലെത്തുന്നത് സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ്. സെഗ്മെന്റില്‍ റ്റാറ്റക്ക് വലിയ മുന്‍തൂക്കം നല്‍കാവുന്ന നീക്കമാണിത്.

പഴയ നാനോയുടെ പ്രധാന പരാതികളില്‍ ഒന്നായിരുന്ന ഡിക്കിയിലെ പ്രശ്‌നം പരിഹരിച്ച് തുറക്കാവുന്ന ബൂട്ട് ഘടിപ്പിച്ചുവെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇതും നാനോയുടെ വില്‍പനയില്‍ അനുകൂലമായി പ്രതിഫലിക്കും. സ്റ്റീയറിങ്ങ് വീല്‍ നിലവിലുള്ളതു തന്നെയായിരിക്കും. വലിയ മാറ്റങ്ങള്‍ക്കു സാധ്യതയില്ല.

ഡാംസണ്‍ പര്‍പിള്‍, റോയല്‍ ഗോള്‍ഡ്, ഡാസില്‍ ബ്ലൂ, പേള്‍ വൈറ്റ്, മെറ്റോര്‍ സില്‍വര്‍, പേര്‍ഷ്യന്‍ റോസ് എന്നീ നിറങ്ങളിലാണ് ഇപ്പോള്‍ നാനോ ലഭിക്കുന്നത്. ഇതോടൊപ്പം പുതിയതായി സാന്‍ഗ്രിയ റെഡ് എന്ന നിറം കൂടി ഈ മോഡലില്‍ ലഭ്യമാവും.

 

Scroll To Top