Tuesday December 06, 2016
Latest Updates

യൂറോപ്പിലെത്തിയ ടാറ്റാ കമ്പനിയ്ക്ക് കനത്ത നഷ്ടം:വില്‍പ്പനയ്‌ക്കൊരുങ്ങി ഉടമകള്‍

യൂറോപ്പിലെത്തിയ ടാറ്റാ കമ്പനിയ്ക്ക് കനത്ത നഷ്ടം:വില്‍പ്പനയ്‌ക്കൊരുങ്ങി ഉടമകള്‍

ഡബ്ലിന്‍ :ഇംഗ്ലണിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ഇന്ത്യന്‍ കമ്പനി ടാറ്റ, തങ്ങളുടെ ബിസിനസ് വില്‍ക്കാനൊരുങ്ങുന്നു. കനത്ത നഷ്ടം നേരിടുന്ന കമ്പനി, ഒരു പതിറ്റാണ്ടോളം നീണ്ട യു.കെയിലെ ബിസിനസ് മൊത്തമായോ ഭാഗികമായോ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുംബൈയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ മാസങ്ങളില്‍ യു.കെയില്‍ വലിയ നഷ്ടം നേരിട്ടു എന്നാണ് ടാറ്റ പറയുന്നത്. ഒരു വര്‍ഷത്തോളം കമ്പനി നഷ്ടത്തിലായിരുന്നുവെന്നും നൂറുകണക്കിന് പേര്‍ക്ക് ജോലി നഷ്ടമായെന്നും അധികൃതര്‍ പറയുന്നു. നിര്‍മ്മാണച്ചെലവ് കൂടിയതും, ചൈനയില്‍ നിന്നും മറ്റും യൂറോപ്പിലേയ്ക്കുള്ള വന്‍ ഇറക്കുമതിയും യു.കെ വിപണിയില്‍ തങ്ങളെ പ്രതികൂലമായി ബാധിച്ചതായാണ് കമ്പനി വിലയിരുത്തുന്നത്. 15,000ഓളം പേരാണ് ടാറ്റാ സ്റ്റീലില്‍ ജോലി ചെയ്യുന്നത്.

2007ല്‍ ആംഗ്ലോഡച്ച് സ്റ്റീല്‍ കമ്പനിയായ കോറസിനെ ടാറ്റ വാങ്ങിയിരുന്നെങ്കിലും വലിയ നേട്ടംഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വില്‍പ്പന ജോലിക്കാരെ ബാധിക്കും എന്നുള്ളതിനാല്‍ കമ്പനിയും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തി വരികയാണ്. കമ്പനി പൂട്ടുന്നത് നല്ലതല്ല എന്ന തീരുമാനമാണ് ട്രേഡ് യൂണിയനുകള്‍ കൈക്കൊണ്ടിരിക്കുന്നതെങ്കിലും, ടാറ്റ ഉത്തരവാദിത്ത ബോധമുള്ള കമ്പനിയാണ് എന്നാണ് അവരുടെ അഭിപ്രായം. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീല്‍ നിര്‍മ്മാതാക്കളുമാണ് ടാറ്റ.

Scroll To Top